THANK YOU ALL KERALA PEOPLE

Mert Turak

ഭാഷ ഏതുമായിക്കോട്ടെ പ്രേക്ഷകനായി മലയാളി

മലയാള സിനിമ പ്രേക്ഷകർ എന്നും സിനിമയെ ഭാഷ വ്യത്യാസമില്ലാതെ സ്നേഹിക്കുന്നവരാണ്. അതുകൊണ്ടു തന്നെയാണ് ഓരോ മലയാളി സാന്നിധ്യം സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നതും .യൂട്യൂബിലെ ഓരോ വൈറൽ വിഡിയോയിലും മലയാളി കമെന്റുകൾ കാണാൻ കഴിയും. Mucize എന്ന തുർക്കി ചിത്രത്തിന് യൂട്യൂബിൽ മലയാളികൾ നൽകിയത് വലിയ പിന്തുണ ആയിരുന്നു .

2015-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത് . തുർക്കിയുടെ ഗ്രാമീണ പശ്‌ചാത്തലവും ജീവിതവുമെല്ലാം ചിത്രത്തിനെ മനോഹരമാക്കി . Mahsun Kırmızıgülയാണ് സംവിധായകൻ. 2019 ൽ Mucize 2 അഥവാ ദി മിറക്കിൾ 2 തുടർച്ച എത്തിയിരുന്നു . നായകൻ Mert Turak മലയാളികൾക്ക് സോഷ്യൽ മീഡിയയിൽ പ്രേത്യക നന്ദിയും അറിയിച്ചു . Thank you Kerala People എന്ന പോസ്റ്റ് മലയാളി പ്രേക്ഷകർ ആഘോഷമാക്കി .

MORE FROM RADIO SUNO