TEASER OF KARTHIK NAREN’S ‘MAFIA’

Mafia movie Radio Suno

TEASER OF KARTHIK NARENS MAFIA

ഒറ്റ ചിത്രം കൊണ്ട് വെള്ളിത്തിരയിൽ സ്വന്തം പേര് എഴുതി ചേർത്ത കാർത്തിക് നരെയ്ൻ അടുത്ത ചിത്രവുമായി എത്തുകയാണ് . കാർത്തിക് നരെയ്ന്റെ ആദ്യ ചിത്രം ധ്രുവങ്ങൾ പതിനാറ് തെന്നിന്ത്യ മുഴുവൻ ഏറ്റെടുത്തിരുന്നു . അമ്പരപ്പിക്കുന്ന സംവിധായക മികവിലാണ് കാർത്തിക് നരെയ്ൻ ധ്രുവങ്ങൾ പതിനാറ് ഒരുക്കിയത് . റഹ്മാൻ പ്രധാനവേഷത്തിലെത്തി 2016ൽ പുറത്തിറങ്ങിയ ഒരു അന്വേഷണാത്മക തമിഴ് ചലച്ചിത്രമായിരുന്നു ധ്രുവങ്ങൾ പതിനാറ്. ദീപക് എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് റഹ്മാൻ അവതരിപ്പിച്ചത് . കാര്‍ത്തിക് നരേന്റെ പുതിയ ചിത്രമാണ് ‘മാഫിയ’. ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തെത്തി.

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്‍ത്തിക് പുതിയ ചിത്രവുമായി എത്തുന്നത്. അരുണ്‍ വിജയ്‌യും പ്രസന്നയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം എത്തുക. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് മാഫിയ.പ്രിയ ഭവാനി ശങ്കര്‍ ആണ് നായിക. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്.സംഗീതം ജേക്സ് ബിജോയ്. ഛായാഗ്രഹണം ഗോകുൽ ബിനോയ്. ലൈക പ്രൊഡക്‌ഷൻസ് ആണ് നിർമാണം.

MORE FROM RADIO SUNO