TEAM SULAIKHA MANZIL WITH RADIO SUNO ആരാരും മനസ്സിൽ നിന്നൊരിക്കലും മറക്കാത്ത ആഘോഷമൊരുക്കിയാണ് റേഡിയോ സുനോ ടീം Sulaikha Manzil താരങ്ങളെ സ്വീകരിച്ചത് . Lukman Avaran , Anarkali Marakar , Amalda Liz , dabzee എന്നിവരാണ് ഖത്തറിൽ എത്തിയത് . 974 Events -നൊപ്പം റേഡിയോ സുനോയും ചേർന്നാണ് Sulaikha Manzil success സെലിബ്രെഷൻ ഒരുക്കിയത് . ഒപ്പനയുടെ അകമ്പടിയോടെയാണ് ടീം റേഡിയോ സുനോ സ്റ്റുഡിയോയിലേയ്ക്ക് കടന്നത് . താരങ്ങൾ എല്ലാവരും കല്യാണ വീടിനെ വെല്ലുന്ന രീതിയിൽ ഒരുക്കിയ ഈ സ്പെഷ്യൽ വെൽക്കം ആസ്വദിച്ചു. പിന്നീട് അബു സിദ്ര മാളിൽ നടന്ന സ്പെഷ്യൽ പ്രോഗ്രാം കാണികളും താരങ്ങളും ഇരുകയ്യും നീട്ടി സ്വീകരിച്ചു . ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന പരിപാടികൾ അവസാനിച്ചത് നിറഞ്ഞ സദസ്സിൽ ഏഷ്യൻ ടൗണിൽ Sulaikha Manzil സ്പെഷ്യൽ സ്ക്രീനിങ്ങോടെ ആയിരുന്നു .