TEAM RADIO SUNO ORGANIZED NUMBER OF CELEBRATIONS OVER THE WEEKEND
കഴിഞ്ഞ വാരാന്ത്യത്തിൽ നിരവധി ആഘോഷങ്ങൾ സമ്മാനിച്ച് റേഡിയോ സുനോ ടീം
റേഡിയോ സുനോ ടീം അൻസാർ ഗ്യാലറി വാർഷികാഘോഷങ്ങങ്ങളിൽ പങ്കെടുത്തു . അൻസാർ ഗ്യാലറിയുടെ പത്താം വാർഷിക ആഘോഷങ്ങളിൽ സന്ദർശകർക്കായി നിരവധി ഗെയിംമുകളും സമ്മാനങ്ങളും ഒരുക്കിയിരുന്നു . അന്നേ ദിവസം ബർത്ത്ഡേ , വെഡിങ് ആനിവേഴ്സറി എന്നിവ ആഘോഷിച്ച ഭാഗ്യശാലികൾക്കു സമ്മാനങ്ങളും നൽകി .റേഡിയോ സുനോ , റേഡിയോ ഒലീവ് അവതാരകർ പരിപാടികൾ അവതരിപ്പിച്ചു
റേഡിയോ സുനോയും ഖത്തർ സ്റ്റോറിസും ചേർന്ന് ഒരുക്കിയ ഫൈനൽസ് മൂവീ സ്പെഷ്യൽ സ്‌ക്രീനിങ്ങും ആവേശത്തോടെയാണ് ശ്രോതാക്കൾ ഏറ്റെടുത്തത് . റേഡിയോ സുനോയിൽ ഒരുക്കിയ വലിയ സ്വീകരണ പരിപാടികൾക്ക് ശേഷം ഓൺ എയറിൽ താരങ്ങൾ വിശേഷങ്ങൾ പങ്കുവെച്ചു . പിന്നീട് സഫാരി മാളിൽ നടന്ന റോഡ് ഷോയിലും ഫൈനൽസ് ടീം പങ്കെടുത്തു . അതിനു ശേഷം നോവോ സിനിമാസ് സൂഖ് വാഖിഫിൽ നടന്ന സ്പെഷ്യൽ പ്രദർശനത്തിലും താരങ്ങൾ എല്ലാം പങ്കെടുത്തു . നിർമ്മാതാവും നടനുമായ മണിയൻപിള്ള രാജു , നടൻ നിരഞ്ജൻ രാജു, സംവിധായകൻ പി ആർ അരുൺ , നടി രജീഷ വിജയൻ , മുത്തുമണി , എന്നിവരാണ് സ്പെഷ്യൽ സ്ക്രീനിങിനായി എത്തിയത് .