TEAM INDIA WON THE WORLD CUP AND CHANGED INDIAN CRICKET FOREVER

RADIO SUNO

TEAM INDIA WON THE WORLD CUP AND CHANGED INDIAN CRICKET FOREVER

കപില്‍ ദേവും കൂട്ടരും ലോകത്തിന്റെ നെറുകയിലെത്തിയിട്ട് ഇന്ന് 37 വര്‍ഷം തികയുന്നു. മറ്റൊരു ജൂണ്‍ 25നായിരുന്നു കപിലും കൂട്ടരും ക്രിക്കറ്റ് ലോകത്തെ സ്തബ്ധരാക്കി കന്നി ലോകകപ്പില്‍ മുത്തമിട്ടത്.1983 ൽ കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം, വെസ്റ്റിൻഡീസിനെ 43 റണ്ണിന്‌ പരാജയപ്പെടുത്തി ലോകകപ്പ് നേടി. 1983ലെ ടൂര്‍ണമെന്റില്‍ ആരും തന്നെ സാധ്യത കല്‍പ്പിക്കാതിരുന്ന ടീമായിരുന്നു ഇന്ത്യയുടേത് . തൊട്ടുമുമ്പത്തെ രണ്ടു ലോകകപ്പുകളും സ്വന്തമാക്കിയത്. 83ലും കരീബിയന്‍ പട തന്നെ ലോകകപ്പ് നേടി ഹാട്രിക് തികയ്ക്കുമെന്ന് പലരും പ്രവചിക്കുകയും ചെയ്തിരുന്നു.ഇതിഹാസങ്ങളുടെ വലിയൊരു നിര തന്നെ അന്നു വിന്‍ഡീസ് ടീമിലുണ്ടായിരുന്നു.ഈ ടീമുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രിക്കറ്റിലെ കുഞ്ഞന്‍മാരായിരുന്നു ഇന്ത്യ. ഏകദിന ഫോര്‍മാറ്റുമായി പൊരുത്തപ്പെട്ടു വരികയായിരുന്ന യുവനിരയായിരുന്നു ഇന്ത്യയുടേത്.ഫൈനലില്‍ ആദ്യം ബാറ്റിങിന് അയക്കപ്പെട്ടപ്പോള്‍ ഇന്ത്യക്കു നേടാനായത് 183 റണ്‍സ് മാത്രം.പിന്നീട് നടന്നത് ചരിത്രം .83 എന്ന കപിൽ ദേവിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ Saluting the Champions എന്ന പേരിൽ ഒരു വീഡിയോ-യും പുറത്തിറക്കിയിട്ടുണ്ട് .

 

MORE FROM RADIO SUNO