TCL PRESENTS RADIO CRICKET LEAGUE

RCL

 

TCL PRESENTS RADIO CRICKET LEAGUE

റേഡിയോ സുനോ 91 .7 എഫ് . എമ്മിൽ TCL റേഡിയോ ക്രിക്കറ്റ് ലീഗ് . കുട്ടി ക്രിക്കറ്റിന്റെ മുഴുവൻ ആവേശവും ശ്രോതാക്കൾക്ക് സമ്മാനിക്കാൻ ഓൺ – എയറിലും ഓൺലൈനിലും നിരവധി പരിപാടികൾ ആണ് ഒരുക്കിയിരിക്കുന്നത് . ലൈവ് സ്കോർ അപ്‌ഡേറ്റുകൾ , പോയിന്റ് പട്ടിക , ഓൺലൈൻ കോണ്ടെസ്റ്റുകൾ തുടങ്ങി സജീവമാണ് റേഡിയോ സുനോ .

ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ചെന്നൈ തകർപ്പൻ വിജയം നേടി . മുബൈയാണ് ചെന്നൈയെ പരാജയപ്പെടുത്തിയത് .മുംബൈ ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം മറികടക്കാൻ ചെന്നൈയ്ക്ക് കരുത്തായത് റായുഡു നേടിയ 71 റൺസാണ്. ഒരറ്റത്ത് ഉറച്ചുനിന്ന് കളിച്ച ഫാഫ് ഡുപ്ലേസിയുടെ ഇന്നിങ്സും (44 പന്തിൽ പുറത്താകാതെ 58) ചെന്നൈയുടെ വിജയത്തിൽ നിർണായകമായി.44 പന്തിൽ ആറു ഫോറുകൾ സഹിതം 58 റൺസുമായി പുറത്താകാതെ നിന്ന ഡുപ്ലേസി ഫോറിലൂടെ വിജയറണ്ണും കുറിച്ചു.ദീർഘകാലത്തെ ഇടവേളയ്ക്കുശേഷം കളത്തിലിറങ്ങിയ ചെന്നൈയുടെ ‘തല’ മഹേന്ദ്രസിങ് ധോണി രണ്ടു പന്തു നേരിട്ട് റണ്ണൊന്നുമെടുക്കാതെ വിജയത്തിലേക്ക് ഡുപ്ലേസിക്കു കൂട്ടുനിന്നു.നേരിട്ട ആദ്യ പന്തിൽ ധോണിക്കെതിരെ അംപയർ കീപ്പർ ക്യാച്ച് വിളിച്ചെങ്കിലും ഡിആർഎസിൽ പന്ത് ധോണിയുടെ ബാറ്റിൽ തട്ടിയില്ലെന്ന് വ്യക്തമായതോടെ തീരുമാനം അസാധുവായി.

MORE FROM RADIO SUNO