വെസ്റ്റേൺ ഏഷ്യ, നോർത്ത് ആഫ്രിക്കൻ മേഖലയിലുള്ള ഫോട്ടോഗ്രാഫർമാർക്കായി തസ്‌വീർ 2025 സിംഗിൾ ഇമേജ് അവാർഡിനായി അപേക്ഷകൾ ക്ഷണിക്കുന്നു.തിരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് QAR 2,000 സമ്മാനമായി ലഭിക്കും. കൂടാതെ, നിങ്ങളുടെ ചിത്രം തസ്‌വീർ ഫോട്ടോ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും ചെയ്യും. സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 20, 2025 ആണ്.

ഒരു ഫോട്ടോഗ്രാഫി പ്രോജക്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി Project അവാർഡിനായുള്ള അപേക്ഷകളും ക്ഷണിക്കുന്നു . ഈ അവാർഡ് തിരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോഗ്രാഫർക്ക് QAR 30,000 ഗ്രാന്റ്, മെന്റർഷിപ്പ്, മറ്റ് സഹായങ്ങൾ എന്നിവ നൽകുന്നു. ഈ പ്രോജക്ട് പിന്നീട് 2027-ലെ തസ്‌വീർ ഫോട്ടോ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും.