Suno Ponnonam Season 8

ഓണാഘോഷങ്ങൾ എന്നും മലയാളികൾക്ക് ഒരു പ്രത്യേക ആവേശമാണ്. ഇത്തവണ ന്യൂ ഇന്ത്യൻ സൂപ്പർമാർകെറ്റിൽ ഒരുക്കിയ ‘സൂനോ പൊന്നോണം സീസൺ 8’ ഓണാഘോഷം ആവേശം വാനോളം ഉയർത്തി. ദോഹയിലെ പ്രവാസി മലയാളികൾക്ക് ഒരു മറക്കാനാവാത്ത ഓണാനുഭവമാണ് ഈ പരിപാടി സമ്മാനിച്ചത്. കുട്ടികളെ പങ്കെടുപ്പിച്ച് നടത്തിയ ‘കുട്ടി മാവേലി’ മത്സരം പരിപാടിയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു. കുഞ്ഞുമിടുക്കന്മാർ ഓണക്കോടി അണിഞ്ഞ് എത്തിയപ്പോൾ സദസ്സ് നിറഞ്ഞ കയ്യടികളോടെ അവരെ പ്രോത്സാഹിപ്പിച്ചു.നാടൻ പാട്ടിന്റെ ഈണങ്ങളും ചെണ്ടമേളത്തിന്റെ താളവും ചേർന്ന് ഓണാഘോഷത്തിന് കൂടുതൽ മാറ്റുകൂട്ടി. […]