ഒരു നിമിഷത്തെ അശ്രദ്ധ, ജീവൻ വില നൽകേണ്ടി വരും: ഖത്തർ

വേനൽക്കാലത്ത് കാറിനുള്ളിലെ താപനില പുറത്തുള്ളതിനേക്കാൾ വളരെ വേഗം ഉയരും. ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ (HMC) ഹമദ് ഇൻജുറി പ്രിവൻഷൻ പ്രോഗ്രാം (HIPP) മുന്നറിയിപ്പ് നൽകുന്നത്, മിതമായ ചൂടുള്ള ദിവസങ്ങളിൽ പോലും കാറിനുള്ളിലെ താപനില ഏതാനും മിനിറ്റുകൾക്കുള്ളിൽ അപകടകരമായ നിലയിലേക്ക് എത്തുമെന്നാണ്. ഇത് കുട്ടികളിൽ ഹീറ്റ് സ്ട്രോക്ക്, നിർജലീകരണം, ബോധക്ഷയം, ഉയർന്ന പനി, അല്ലെങ്കിൽ മരണം വരെ സംഭവിക്കാൻ ഇടയാക്കും. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളാണ് ഈ അപകടങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരകളാവുന്നത്, കാരണം അവരുടെ ശരീരം മുതിർന്നവരെക്കാൾ […]
‘Children’s Street’ – Al Shamal Municipality

കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ് സ്ട്രീറ്റ് ഒരുക്കി ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയം.അല്‍ ഷമാല്‍ മുനിസിപ്പാലിറ്റിക്ക് കീഴിലാണ് പുതിയ ആശയം നടപ്പാക്കുന്നത്. റാസ് ലഫാന്‍ കമ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാമുമായി സഹകരിച്ച് നടപ്പാക്കുന്ന ചില്‍ഡ്രന്‍സ് സ്ട്രീറ്റിന് 7200 സ്ക്വയര്‍ മീറ്ററിലേറെവിസ്തൃതിയുണ്ട്.അബു അൽ ദലൂഫ് പാർക്കിലാണ് സ്ട്രീറ്റ് ഒരുക്കിയിരിക്കുന്നത്.കുട്ടികളുടെ മനസ്സിൽ ട്രാഫിക് സുരക്ഷാ ചിന്തകളും, ഉത്തരവാദിത്തവും വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ളഇടങ്ങൾ സ്ട്രീറ്റിന്റെ സവിശേഷതയാണ് .