Kettu kettu kootu koodam.

Highlights

ദേശീയ കായിക ദിനത്തിനായി ഒരുങ്ങി ഖത്തർ!!!

ശരിയായ വ്യായാമത്തിലൂടെ ആരോഗ്യകരമായ ജീവിതരീതിയിലേക്ക്‌ നയിക്കാനാണ്  ദേശീയ കായിക ദിനം ആഘോഷിക്കുന്നത്‌.  സ്വദേശികളും പ്രവാസികളും ഒരുപോലെയാണ് ദേശീയ കായിക ദിനത്തിൽ പങ്കാളികളാകുന്നത്. നിരവധി പ്രവാസി സംഘടനകൾ സജീവമായി തന്നെ ഖത്തറിൽഉടനീളം പരിപാടികൾ  ഒരുക്കുന്നുണ്ട് .  ഖത്തർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ദേശീയ കായിക ദിന പരിപാടികൾ 12നു നാലു വേദികളിൽ നടക്കും. ഓക്സിജൻ പാർക്ക് , സെറിമോണിയൽകോർട്ട്, സെറിമോണിയൽ ഗ്രീൻ സ്പൈൻ, എജ്യുക്കേഷൻ സിറ്റി സ്റ്റുഡന്റ് സെന്റർ എന്നിവിടങ്ങളിലാണു കായിക പരിപാടികൾ നടക്കുക.   ആസ്പയർ സോൺ ഫൗണ്ടേഷന്റെ ഭാഗമായി  ആസ്പയർ പാർക്കിൽ  കായിക ദിന പരിപാടികൾ  രാവിലെ 8 മുതൽ ഉച്ചക്ക്  3 വരെ  അരങ്ങേറും. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിനു ചുറ്റുമായി രണ്ടര കിലോമീറ്റര്  ഫൺ  റൺ ഇത്തവണയും  ഉണ്ടാകും. ആസ്പയർ ഡോമിൽകുംടുംബങ്ങൾക്കായി വിവിധ പരിപാടികളും വി ഒരുക്കുന്നുണ്ട്.

Highlights

അസ്സൽ നാട്ടിൻ പുറത്തെ കല്യാണ ചെറുക്കനായി ഫഹദ്!!!

പറഞ്ഞുവരുന്നത് പുതിയ ചിത്രം കുമ്പളങ്ങി നൈറ്റ്സിലെ പോസ്റ്ററിനെക്കുറിച്ചാണ്. സിൽക്ക് വസ്ത്രത്തിൽ കട്ടിമീശയുമായി ചുള്ളൻ മണവാളനായി എത്തുന്ന ഫഹദിന്റെ ചിത്രംആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. വധുവായി നടി ഗ്രേസ് ആന്റണിയാണ് അഭിനയിക്കുന്നത്. ഷമ്മി എന്നാണ്ഫഹദിന്റെ കഥാപാത്രത്തിന്റെ പേര്.

Highlights

ഏഷ്യൻ ഫുട്ബോളിൽ ഇതാ പുതിയ ചാപ്യന്മാർ; ഖത്തർ!!!

നാലു തവണ ചാംപ്യൻമാരായ ജപ്പാനെ അട്ടിമറിച്ചു നേടിയ കന്നിക്കിരീടത്തിന് (3–1) ഇരട്ടിമധുരം. അൽമോസ് അലി, അബ്ദുൽ അസീസ് ഹാത്തിം, അക്രംഅഫിഫ് എന്നിവരാണു ഖത്തറിനു വേണ്ടി ഗോളുകൾ നേടിയത്. അൽമോസ് അലിയാണ് ഏഷ്യൻ കപ്പിലെ ഏറ്റവും മികച്ച കളിക്കാരനും കൂടുതൽ ഗോൾ നേടിയ താരവും. ഈ നേട്ടത്തിനു പിന്നിൽ സ്പെയിൻകാരനായ കോച്ച് ഫെലിക്സ് സാഞ്ചസിന്റെ മികവും ചെറുതല്ല. എത്ര വലിയ വിജയം നേടിയാലും അമിതാവേശം കാണിക്കാത്ത സാഞ്ചസ് ഖത്തർ താരങ്ങൾക്കു നൽകിയ ആത്മവിശ്വാസത്തിന്റെ  കരുത്തിൽ നിന്നാണ് ഈ കിരീട നേട്ടം…  

Highlights

ഒരു തുർക്കി വീരഗാഥ !!

ഒരു തുർക്കി വീരഗാഥ !! ശ്രോതാക്കൾക്കൊപ്പം ” ഒരു തുർക്കി വീരഗാഥ ” !! നിങ്ങൾ കണ്ടിരിക്കേണ്ട തുർക്കി കാഴ്ചകളുമായി Radio Suno 91.7 FM and Radio Olive 106.3 FM team.