ഒരു നിമിഷത്തെ അശ്രദ്ധ, ജീവൻ വില നൽകേണ്ടി വരും: ഖത്തർ

വേനൽക്കാലത്ത് കാറിനുള്ളിലെ താപനില പുറത്തുള്ളതിനേക്കാൾ വളരെ വേഗം ഉയരും. ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ (HMC) ഹമദ് ഇൻജുറി പ്രിവൻഷൻ പ്രോഗ്രാം (HIPP) മുന്നറിയിപ്പ് നൽകുന്നത്, മിതമായ ചൂടുള്ള ദിവസങ്ങളിൽ പോലും കാറിനുള്ളിലെ താപനില ഏതാനും മിനിറ്റുകൾക്കുള്ളിൽ അപകടകരമായ നിലയിലേക്ക് എത്തുമെന്നാണ്. ഇത് കുട്ടികളിൽ ഹീറ്റ് സ്ട്രോക്ക്, നിർജലീകരണം, ബോധക്ഷയം, ഉയർന്ന പനി, അല്ലെങ്കിൽ മരണം വരെ സംഭവിക്കാൻ ഇടയാക്കും. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളാണ് ഈ അപകടങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരകളാവുന്നത്, കാരണം അവരുടെ ശരീരം മുതിർന്നവരെക്കാൾ […]
ഹമദ് മെഡിക്കൽ കോര്പറേഷന് ഒരുക്കുന്ന പുതിയ ആപ്പ്: Lbaih

രോഗികൾക്ക് മെഡിക്കൽ സേവനങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമാക്കാനും, അവരുടെ ചികിൽസ അനുഭവം മെച്ചപ്പെടുത്താനും ഖത്തറിലെ ഹമദ് മെഡിക്കൽ കോര്പറേഷന് ജൂലൈ 20 മുതൽ LBAIH എന്ന പുതിയ മൊബൈൽ അപ്ലിക്കേഷൻ കൊണ്ടുവന്നു. ആരോഗ്യരംഗത്ത് ഡിജിറ്റൽ സർവിസുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള HMC-യുടെ ഒരു സുപ്രധാന ചുവടുവെപ്പാണിത്. LBAIH ആപ്പ് നൽകുന്ന സേവനങ്ങൾ: 1. രോഗികൾക്ക് അവരുടെ മെഡിക്കൽ അപ്പോയിന്റ്‌മെന്റുകൾ കാണാനും, ആവശ്യമെങ്കിൽ അവ പുനഃക്രമീകരിക്കാനുമുള്ള സൗകര്യങ്ങൾ. 2. മെഡിക്കൽ റിപോർട്സ്ന്റെ എളുപ്പത്തിലുള്ള ഓൺലൈൻ ലഭ്യത. Lbaih ആപ്പ് iOS, Android […]