Qatar This Weekend

Qatar This Weekend

Souq Waqif Asian Nuts and Dried Fruits Exhibition ദോഹയുടെ ഹൃദയഭാഗമായ സൂഖ് വാഖിഫിൽ Asian Nuts and Dried Fruits Exhibition ന്റെ രണ്ടാം പതിപ്പ് വൻ ജനപങ്കാളിത്തത്തോടെ തുടരുന്നു. ഒമ്പത് ഏഷ്യൻ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 40-ലധികം കമ്പനികൾ എത്തിച്ചിട്ടുള്ള മികച്ച ഉൽപ്പന്നങ്ങൾ സന്ദർശകർക്ക് ഇവിടെ കാണാം. റമദാനിലേക്ക് ആവശ്യമായ കുങ്കുമപ്പൂവ്, ഈന്തപ്പഴം, വിവിധതരം അണ്ടിപ്പരിപ്പുകൾ എന്നിവ വാങ്ങാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. വളരെ കുറഞ്ഞ നിരക്കിൽ റമദാൻ വിഭവങ്ങൾ വാങ്ങാൻ കഴിയുന്ന സജീവമായ […]

Qatar This Weekend

Qatar This Weekend

ദോഹയിലെ ഈ വാരാന്ത്യം കായിക പ്രേമികൾക്കും സാംസ്‌കാരിക തത്പരർക്കും ആത്മീയത ആഗ്രഹിക്കുന്നവർക്കും ഒരുപോലെ വിരുന്നൊരുക്കുന്നു. ലോകോത്തര ടെന്നീസ് മത്സരങ്ങൾ മുതൽ പാരമ്പര്യ വിപണികളും ആത്മീയ പ്രഭാഷണങ്ങളും വരെ നീളുന്ന വൈവിധ്യമാർന്ന പരിപാടികളാണ് നഗരത്തിൽ നടക്കുന്നത്. കതാറയിലെ ആത്മീയ പ്രഭാഷണങ്ങൾ കതാറ കൾച്ചറൽ വില്ലേജിലെ പള്ളിയിൽ നടക്കുന്ന ആത്മീയ പ്രഭാഷണങ്ങൾ വിശ്വാസികൾക്കും സന്ദർശകർക്കും ഒരേപോലെ ജ്ഞാനം പകരുന്നവയാണ്. മനോഹരമായ വാസ്തുവിദ്യയാൽ സമ്പന്നമായ കതാറ മോസ്കിലാണ് ഈ ആത്മീയ സദസ്സുകൾ സംഘടിപ്പിക്കുന്നത്. പ്രശസ്തരായ പണ്ഡിതന്മാർ നയിക്കുന്ന ഈ ക്ലാസുകൾ ആധുനിക […]

Qatar This Weekend

Qatar This Weekend

SOUQ WAQIF INTERNATIONAL DATES FESTIVAL പ്രാദേശിക ഖത്തർ ഫാമുകളിൽ നിന്നും പ്രശസ്തമായ അന്താരാഷ്ട്ര നിർമ്മാതാക്കളിൽ നിന്നുമുള്ള ഉയർന്ന നിലവാരമുള്ള വിവിധതരം ഈന്തപ്പഴങ്ങൾ സന്ദർശകർക്ക് ഇവിടെ കണ്ടെത്താം. പരമ്പരാഗത സൂഖിന്റെ അന്തരീക്ഷം ആസ്വദിച്ചുകൊണ്ട് മികച്ച സീസണൽ ഉൽപ്പന്നങ്ങൾ ശേഖരിക്കാൻ ഇത് ഒരു മികച്ച അവസരമാണ്. ഈ പരിപാടിയിൽ പ്രത്യേക സ്റ്റാളുകൾ, ഈന്തപ്പഴ കൃഷിയെക്കുറിച്ചുള്ള അറിവുകൾ, ഖത്തർ ആതിഥേയത്വത്തെ ആദരിക്കുന്ന പൈതൃക ശൈലിയിലുള്ള സജ്ജീകരണങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു. ആരോഗ്യകരമായ ഒരു സ്നാക്ക് ആകട്ടെ, സാംസ്‌കാരിക സമ്മാനം ആകട്ടെ—എല്ലാവർക്കും എന്തെങ്കിലും […]

Qatar This Weekend

Qatar This Weekend

INTERNATIONAL HONEY EXHIBITION പ്രകൃതിയുടെ അമൃത് നുകരാൻ സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ ജനുവരി 22 മുതൽ 31 വരെ അവസരമൊരുങ്ങുന്നു. 20-ലധികം രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം പവലിയനുകളുമായി മുൻവർഷത്തേക്കാൾ വിപുലമായാണ് ഇത്തവണത്തെ പ്രദർശനം നടക്കുന്നത്. വിൽക്കുന്ന ഓരോ കുപ്പി തേനിന്റെയും ഗുണനിലവാരവും പരിശുദ്ധിയും ഉറപ്പുവരുത്താൻ സ്ഥലത്ത് തന്നെ ലാബ് പരിശോധനാ സൗകര്യമുള്ളതിനാൽ സന്ദർശകർക്ക് പൂർണ്ണ വിശ്വാസത്തോടെ മികച്ച ഇനങ്ങൾ വാങ്ങാം. GULF MADHYAMAM QATAR RUN 2026കായിക പ്രേമികൾ കാത്തിരിക്കുന്ന ഏഴാമത് ഗൾഫ് മാധ്യമം ഖത്തർ […]

Web Summit Qatar 2026 : Shaping The Future

Web Summit Qatar 2026

വെബ് സമ്മിറ്റ് ഖത്തർ 2026 അതിന്റെ മൂന്നാം പതിപ്പുമായി ഫെബ്രുവരി 1 മുതൽ 4 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC). 120-ലധികം രാജ്യങ്ങളിൽ നിന്നായി 30,000 സന്ദർശകരും, 700 നിക്ഷേപകരും, 600-ലധികം മാധ്യമപ്രവർത്തകരും ഈ സംഗമത്തിൽ പങ്കെടുക്കും. ഇതിനോടകം തന്നെ സ്റ്റാർട്ടപ്പ് പ്രോഗ്രാമുകൾ പൂർണ്ണമായും വിറ്റു തീർന്നതായി അധികൃതർ അറിയിച്ചു. 1,600-ലധികം വളർന്നുവരുന്ന കമ്പനികൾ പങ്കെടുക്കുന്ന ഈ പരിപാടി, ഖത്തറിനെ ഒരു ആഗോള സാങ്കേതിക കേന്ദ്രമായി അടയാളപ്പെടുത്തുന്നു. ഈ വർഷത്തെ പ്രധാന ചർച്ചാവിഷയങ്ങൾ […]

Qatar This Weekend

Qatar This Weekend

ശൈത്യകാല തണുപ്പ് വന്നിരിക്കുന്നു, ദിനം പ്രതി തണുപ്പ് കൂടി വരുകയാണ്, പുറത്തുപോകുന്നത് വളരെ സുഖകരവും .! night walks, ക്യാമ്പ് ഫയർ, സ്ലോ സോങ്ങുകൾ, സ്റ്റാർ gaze, അങ്ങനെ പലതും ചെയ്യാൻ ഉതകുന്ന ദിനങ്ങൾ. വാരാന്ത്യ പരിപാടികൾ അറിയാം POP GREATEST HITS! ഖത്തർ ഫിൽഹാർമോണിക് ഓർക്കസ്ട്ര 2025 നവംബർ 13 വ്യാഴാഴ്ച രാത്രി 8:00 മണിക്ക് ദോഹയിലെ യുവെനുവിൽ അവരുടെ “പോപ്പ് ഗ്രേറ്റസ്റ്റ് ഹിറ്റ്സ്” കച്ചേരി അവതരിപ്പിക്കുന്നു.ഗ്രാമി നോമിനേഷൻ ലഭിച്ച കണ്ടക്ടർ അലസ്റ്റർ വില്ലിസാണ് ഷോ […]

Qatar This Weekend

Qatar This Weekend

AL SHAQAB INTERNATIONAL ARABIAN HORSE SHOW ഖത്തറിന്റെ സമ്പന്നമായ പൈതൃകവും അറബ് സംസ്കാരവും വിളിച്ചോതുന്ന പരിപാടിയാണ് Al Shaqab International Arabian Horse Show. നവംബർ 5 മുതൽ 8 വരെ അൽ ഷഖാബിലെ ഔട്ട്‌ഡോർ ലോങ്‌നൈൻസ് അറീനയിൽ നടക്കുന്ന ഈ പ്രദർശനം ലോകമെമ്പാടുമുള്ള ഏറ്റവും മികച്ച അറബ്യൻ കുതിരകളെ ഒരു വേദിയിൽ അണിനിരത്തും. കുതിരകളുടെ സൗന്ദര്യവും വംശശുദ്ധിയും വിലയിരുത്തുന്ന ഈ മത്സരം, അറേബ്യൻ കുതിരകളോടുള്ള ഖത്തറിന്റെ ആഴമായ സ്നേഹത്തെയും ശ്രദ്ധയെയും പ്രതിഫലിപ്പിക്കുന്നു. രാജ്യത്തിന്റെ പാരമ്പര്യത്തിൽ […]

Its Movie Time..!

Its Movie Time..!

ഖത്തറിന്റെ favorite റേഡിയോ, റേഡിയോ സുനോ 91.7 FM നിങ്ങൾക്കായി ഇതാ ഒരു മൂവി നൈറ്റ് പ്ലാൻ ഒരുക്കുന്നു .നിങ്ങളുടെ സ്നേഹമുള്ള കൊച്ചു കുടുംബവുമൊത്ത് — ഇതാ ഒരു മികച്ച മൂവി നൈറ്റ് പ്ലാൻ!നമ്മൾ വളർന്നുകണ്ട മികച്ച സിനിമകൾ നമ്മുടെ കുട്ടികളും ആസ്വദിക്കട്ടെ! വെട്ടം നർമ്മത്തിൽ ചാലിച്ച ഒരു അടിപൊളി മൂവി. ദിലീപിന്റെ പ്രൈം ടൈം മൂവികളിൽ ഒന്ന്. കുട്ടികൾക്കൊക്കെ ഇഷ്ടമാവുമെന്നു ഉറപ്പുള്ള ഈ Rom Com Movie ഒരു all time ഫാമിലി entertainer ആണ്. […]

QATAR THIS WEEKEND

Qatar This weekend

ഖത്തറും അവിടുത്തെ ജനങ്ങളും തണുപ്പുകാലത്തെ വരവേൽക്കാൻ ഒരുങ്ങുന്നതുപോലെ സന്ദർശകരും തയ്യാറെടുക്കുന്നു. നിങ്ങളുടെ കുടുംബത്തോടൊപ്പം ഈ വാരാന്ത്യം ആസൂത്രണം ചെയ്യാനുള്ള ആകർഷകമായ ചില പരിപാടികൾ ഇതാ… MENA Karting Championship Nations Cup Kartingലെ ഏറ്റവും വലിയ ഇവന്റ് ആയ MENA Karting Championship, Lusail International Circuit ൽ വെച്ചു നടക്കുന്നു. FIAയുടെ കീഴിലുള്ള ഈ പ്രധാന ഇവന്റ്, ഖത്തർ മോട്ടോർ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷൻ (QMMF) ആതിഥേയത്വം വഹിക്കുന്നു. മധ്യേഷ്യയിലെയും ആഫ്രിക്കയിലെയും 18 രാജ്യങ്ങളിൽ നിന്നുള്ള […]

Let’s Get Cool With Radio Suno

Lets Get Cool With Radio Suno

ചുട്ടുപൊള്ളുന്ന ചൂടിന്  ശേഷം, ദോഹ പതിയെ തണുപ്പിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് ഒപ്പം  ഔട്ട്ഡോർ ഡൈനിംഗ് വേദികളും. ആഢംബരം മുതൽ സമൃദ്ധി വരെ, ഖത്തറിൽ എല്ലാം ഉണ്ട്. നമുക്ക് ദോഹയിലെ തണുപ്പുകാലം ഒറ്റയ്‌ക്കോ കുടുംബത്തോടൊപ്പമോ ആസ്വദിക്കാൻ പറ്റിയ, റൂഫ്‌ടോപ്പുകളും മികച്ച റെസ്റ്റോറന്റുകളും പരിചയപ്പെടാം. ഖത്തർ അതിന്റെ ഭക്ഷണ സംസ്കാരത്തിന് പേരുകേട്ടതാണ്. ദോഹയിലെ നല്ല അന്തരീക്ഷവും കാഴ്ചകളുമുള്ള ചില മികച്ച റെസ്റ്റോറന്റുകളിലേക്ക് നമുക്ക് പോകാം. Arabesq ലെബനീസ് വിഭവങ്ങളുടെ കലവറയാണ്  Arabesq, ദി പേൾ ഖത്തറിൽ ആണ് ഇത് സ്ഥിതിചെയ്യുന്നത്. […]