“SUSTAINING ALL LIFE ON EARTH ” WORLD WILDLIFE DAY

World Wild Life Day - Radio Suno

മാർച്ച് 3 : ലോക വന്യജീവി ദിനം

ഭൂമിയിലെ എല്ലാ ജീവനും പരിപാലനം എന്ന സന്ദേശവുമായി ആയി ലോക വന്യജീവി ദിനം . ഭൂമിയിലെ എല്ലാ സസ്യജാലങ്ങളെയും ജന്തുജാലങ്ങളെയും കുറിച്ച് ലോകത്തിന് അവബോധം പകർന്നു നൽകുക എന്ന ലക്ഷ്യവുമായാണ് ലോക വന്യജീവി ദിനം ആഘോഷിക്കുന്നത്.2013ൽ മുതലാണ് ലോക വന്യജീവി ദിനം ആചരിച്ച് തുടങ്ങിയത്.

കാട്ടുമൃഗങ്ങളുടെയും സസ്യജാലങ്ങളെയും മനുഷ്യൻ ഇല്ലായ്‌മ ചെയ്യാൻ ആരംഭിച്ചതോടെയാണ് ലോക വന്യജീവി ദിനം ആചരിക്കാൻ ഐക്യരാഷ്ട്ര സംഘടന തീരുമാനമെടുത്തത്. പല ജീവജാലങ്ങളും ഇല്ലായ്‌മ ചെയ്യപ്പെടുകയും അവയുടെ എണ്ണം കുറയുകയും ചെയ്‌തു. വികസത്തിൻ്റെ ഭാഗമായി പലതരത്തിലുള്ള സസ്യജാലങ്ങൾ ഇല്ലാതാകുകയും ചെയ്‌തു. ഇതോടെയാണ് ലോക വന്യജീവി ദിനം എന്ന ആശയത്തിലേക്ക് അധികൃതർ എത്തിയത്. മൃഗങ്ങള്‍ക്കെതിരെയുള്ള വിവിധതരത്തിലുള്ള ആക്രമണങ്ങള്‍, വനനശീകരണം, ചൂഷണങ്ങള്‍ എന്നിവയ്‌ക്കെതിരെയുള്ള ഓർമ്മപ്പെടുത്തലാണ് ലോക വന്യജീവി ദിനം.

MORE FROM RADIO SUNO