തമിഴ് സിനിമ ലോകത്ത് നിന്നും പ്രേക്ഷക ശ്രെദ്ധ നേടുകയാണ് സൂപ്പര്‍ ഡീലക്‌സ് . വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം. പ്രശസ്ത സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യവസാനം വരെ വിജയ് സേതുപതിയുടെ ശബ്ദവിവരണത്തിന്റെ അകമ്പടിയോടെയാണ് ട്രെയിലര്‍ അവതരണം .
സാമന്തയാണ് ചിത്രത്തില്‍ നായിക. മിഷ്‌കിന്‍, രമ്യ കൃഷ്ണന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. മിഷ്‌കിന്‍, നളന്‍ കുമാരസാമി,നീലന്‍ കെ ശേഖര്‍ തുടങ്ങിയവരാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. പി.സി ശ്രീറാം, പിഎസ് വിനോദ്, നീരവ് ഷാ തുടങ്ങിയവര്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. മാര്‍ച്ച് 29ന് ചിത്രം തിയേറ്ററുകളിലെത്തും!!!