“നീ എനിക്കൊരു കത്ത് എഴുതുമോ?? ” – ‘നീയും ഞാനും’ ട്രെയിലര്‍…!!!

 

ഷറഫുദ്ദീന്‍ നായകനാകുന്ന ആദ്യ ചിത്രം ‘നീയും ഞാനും’ . നാടൻ  പ്രണയത്തിന്റെ  ഇടവഴികളിൽ ചിരി തൂകി നടന്നു നീങ്ങുന്ന നായകനുംനായികയും .  പ്രണയ ജോഡികളായി ഷറഫുദ്ദീനും അനു സിത്താരയും ‘നീയും ഞാനും’ ട്രെയിലര്‍ അഭിനയിക്കുന്ന പുറത്തിറങ്ങി .

സിജു വിത്സന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ദിലീഷ് പോത്തന്‍, അജു വര്‍ഗീസ്,സാദിഖ്, സുരഭി, സോഹന്‍ സീനുലാല്‍, കലാഭവന്‍ ഹനീഫ്, സുധി, ഷഹീന്‍ സാദിഖ് തുടങ്ങി വലിയൊരു നിര തന്നെ ചിത്രത്തിലുണ്ട്. ലങ്ക, അസുരവിത്ത്, പുതിയ നിയമം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷംസാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഷറഫുദ്ദീന്‍ ആദ്യമായി നായക വേഷത്തിലെത്തുന്ന ‘നീയും ഞാനും’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു അഡ്വഞ്ചര്‍ പ്രണയകഥപറയുന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് എ.കെ. സാജന്‍ ആണ്. ചിത്രത്തില്‍ അനു സിത്താരയാണ് നായിക. പ്രണയത്തിന്റെ എരിവും മണവും രുചിയുമുള്ള ഒരു മികച്ച ദൃശ്യവിരുന്നായിരിക്കും ചിത്രമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്.

ആഷ്‌ലി ഇക്ബാല്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് രണ്ട് കാലഘട്ടങ്ങളില്‍ കടന്നുവരുന്ന രണ്ട് പുരുഷന്മാരുടെ കഥയാണ് ചിത്രംപറയുന്നത്. സിജു വിത്സന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ദിലീഷ് പോത്തന്‍, അജു വര്‍ഗീസ്,സാദിഖ്, സുരഭി, സോഹന്‍ സീനുലാല്‍, കലാഭവന്‍ ഹനീഫ്, സുധി, ഷഹീന്‍ സാദിഖ് തുടങ്ങി വലിയൊരു നിര തന്നെ ചിത്രത്തിലുണ്ട്. ലങ്ക, അസുരവിത്ത്, പുതിയ നിയമം തുടങ്ങിയചിത്രങ്ങള്‍ക്ക് ശേഷം സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഹരിനാരായണന്‍, സലാവുദ്ദീന്‍ കേച്ചേരി എന്നിവരുടെ ഗാനങ്ങള്‍ക്ക് വിനു തോമസ് ഈണം പകരുന്നു. ക്ലിന്റോ ആന്റണിയാണ്ഛായാഗ്രഹകന്‍.

author avatar
Anil Kumar

Leave a Comment

Your email address will not be published. Required fields are marked *