Suno Ponnonam Season 8

ഓണാഘോഷങ്ങൾ എന്നും മലയാളികൾക്ക് ഒരു പ്രത്യേക ആവേശമാണ്. ഇത്തവണ ന്യൂ ഇന്ത്യൻ സൂപ്പർമാർകെറ്റിൽ ഒരുക്കിയ ‘സൂനോ പൊന്നോണം സീസൺ 8’ ഓണാഘോഷം ആവേശം വാനോളം ഉയർത്തി. ദോഹയിലെ പ്രവാസി മലയാളികൾക്ക് ഒരു മറക്കാനാവാത്ത ഓണാനുഭവമാണ് ഈ പരിപാടി സമ്മാനിച്ചത്.

കുട്ടികളെ പങ്കെടുപ്പിച്ച് നടത്തിയ ‘കുട്ടി മാവേലി’ മത്സരം പരിപാടിയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു. കുഞ്ഞുമിടുക്കന്മാർ ഓണക്കോടി അണിഞ്ഞ് എത്തിയപ്പോൾ സദസ്സ് നിറഞ്ഞ കയ്യടികളോടെ അവരെ പ്രോത്സാഹിപ്പിച്ചു.നാടൻ പാട്ടിന്റെ ഈണങ്ങളും ചെണ്ടമേളത്തിന്റെ താളവും ചേർന്ന് ഓണാഘോഷത്തിന് കൂടുതൽ മാറ്റുകൂട്ടി. കാണികളെല്ലാം പാട്ടിനൊപ്പം താളം പിടിച്ചും ആർപ്പുവിളിച്ചും ആഘോഷത്തിൽ പങ്കുചേർന്നു.

പരിപാടിയുടെ മറ്റൊരു പ്രധാന ഭാഗം ‘ഉത്രാടപ്പാച്ചിൽ’ ആയിരുന്നു. വിവിധതരം മത്സരങ്ങളും ഗെയിമുകളും ഇതിന്റെ ഭാഗമായി നടന്നു. എല്ലാവരും വളരെ ആവേശത്തോടെയാണ് ഇതിൽ പങ്കെടുത്തത്.