Suno Ponnonam 2019

SUNO PONNONAM 2019

SUNO PONNONAM 2019

രണ്ടു ദിവസം നീളുന്ന ഓണാഘോഷ പരിപാടികളുമായി റേഡിയോ സുനോ പൊന്നോണം

സെപ്റ്റംബർ 12 ,13 തീയതികളിലായാണ് വിപുലമായ ഓണാഘോഷ പരിപാടികൾ ഒരുക്കുന്നത് . സെപ്റ്റംബർ 12 നു സഫാരി മാളിൽ ഹാസ്യ താരം ഹരിശ്രീ അശോകൻ എത്തും . രമണൻ @ 60 എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത് . ഹരിശ്രീ അശോകന്റെ പിറന്നാൾ ആഘോഷങ്ങളും സഫാരിയിൽ നടക്കും . റേഡിയോ സുനോ അവതാരകരും ആഘോഷങ്ങളിൽ പങ്കുചേരും . സെപ്റ്റംബർ 13 -നു ഡി പി എസ് മൊണാർക് ഇന്റർനാഷണൽ സ്കൂൾ അൽ വുക്കൈയ്റിൽ ഒരു ദിവസം മുഴുവൻ ആഘോഷങ്ങൾ ഉണ്ടാകും . ഓൺ എയറിൽ നടത്തിയ ഓണത്തല്ല് മത്സര വിജയികൾക്ക് മാത്രമായിരിക്കും റേഡിയോ സുനോ ആർ ജേസിനൊപ്പം ഓണസദ്യ കഴിക്കാൻ അവസരം ലഭിക്കുക . 3 മണിക്ക് ശേഷം പ്രവേശനം എല്ലാവർക്കും ലഭ്യമാണ് . ഖത്തറിലെ 8 പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന വടംവലി മത്സരം മഞ്ഞപ്പട ഖത്തറിന്റെ നേതൃത്വത്തിൽ നടക്കും . കലാ കൈരളി മാർഗം കളി , ഒപ്പന , തിരുവാതിര തുടങ്ങിയ കലാരൂപങ്ങളും അവതരിപ്പിക്കും . കനൽ ഖത്തർ അവതരിപ്പിക്കുന്ന നാടൻ പാട്ട് , ചെണ്ട മേളം എന്നിവയും ഉണ്ടാകും . തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഖത്തറിലെ പ്രമുഖ വ്യക്തിതങ്ങളൊക്കൊപ്പം ഹരിശ്രീ അശോകനും മുഖ്യ അതിഥിയായി എത്തും.

Happy Onam

Leave a Comment

Your email address will not be published. Required fields are marked *