QATAR

STRICT RESTRICTIONS IMPOSED ON HOSPITAL VISITS

Strict restrictions imposed on hospital visits

കോവിഡ് ഉയരുന്ന സാഹചര്യത്തിൽ ആശുപത്രി സന്ദർശന നയങ്ങൾ നിയന്ത്രിച്ച് അധികൃതർ. ഏഴ് കോവിഡ് കേന്ദ്രങ്ങളിൽ സന്ദർശകർക്ക് പ്രവേശനമില്ല.കോവിഡ് പോസിറ്റീവായി ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സന്ദർശക സുരക്ഷ കണക്കിലെടുത്താണ് ഹമദ് മെഡിക്കൽ കോർപറേഷനും (എച്ച്എംസി), പ്രാഥമിക പരിചരണ കോർപറേഷനുമാണ് പുതിയ നടപടി എടുത്തത് .

എച്ച്എംസിയുടെ കീഴിലുള്ള കോവിഡ് ചികിത്സാ കേന്ദ്രങ്ങളായ അൽ വക്ര , ആശുപത്രി, ഹസം മിബൈറിക് ജനറൽ ആശുപത്രി, കമ്യൂണിക്കബിൾ ഡിസീസ് സെന്റർ, ക്യൂബൻ ആശുപത്രി, റാസ് ലഫാൻ ആശുപത്രി, മിസൈദ്, സർജിക്കൽ സ്‌പെഷാലിറ്റി സെന്റർ എന്നിവിടങ്ങളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല.