ഖത്തർ എന്ന രാജ്യത്തെ സംബന്ധിച്ച് ഏറ്റവും പ്രധാന ദിവസങ്ങളിൽ ഒന്നാണ് ഖത്തർ ദേശീയ ദിനം . ഖത്തർ ദേശീയ ദിന മുദ്രാവാക്യം അവതരിപ്പിച്ചു . രാജ്യത്തിന്റെ പൈതൃകമൂല്യങ്ങള്‍ പ്രതിഫലിപ്പിച്ചാണ് ഖത്തര്‍ ദേശീയദിന മുദ്രാവാക്യം ഒരുക്കിയിരിക്കുന്നത് . ഖത്തറിന്റെ സ്ഥാപക ഭരണാധികാരി ഷെയ്ഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ താനിയുടെ കവിതയെ അടിസ്ഥാനപ്പെടുത്തിയാണ് ‘പൈതൃക മൈതാനങ്ങള്‍: യഥാര്‍ഥ വിശ്വാസം (Ancestral meadows: A matter of Trust)’ എന്ന മുദ്രാവാക്യം പുറത്തിറക്കിയത്. അനാദികാലം മുതല്‍ സ്വദേശികളും രാജ്യത്തിന്റെ പരിസ്ഥിതിയുമായുള്ള ദൃഢമായ ബന്ധത്തെ പ്രതിനിധാനം ചെയ്യുന്നതാണ് വാക്യം.
ഖത്തര്‍ ദേശീയദിനാഘോഷ സംഘാടക കമ്മിറ്റിയാണ് മുദ്രാവാക്യം പുറത്തിറക്കിയത്.എല്ലാ വര്‍ഷവും ഡിസംബര്‍ 18നാണ് ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കുന്നത്. 1878 ഡിസംബര്‍ 18ന് ഷെയ്ഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ താനി ഖത്തറിന്റെ ഭരണാധികാരിയായി ചുമതലയേറ്റതിന്റെയും ഐക്യരാഷ്ട്രമായുള്ള ഖത്തറിന്റെ ഏകീകരണത്തിന്റെയും സ്മരണ പുതുക്കിയാണ് ഡിസംബര്‍ 18 ദേശീയ ദിനമായി ആഘോഷിക്കുന്നത്.