SERVICE FOR SAILING MARINE MEDIUMS ON METRASH2

marine

കടല്‍ യാത്രകള്‍ക്കുള്ള അനുമതിയ്ക്കായി ഇനി മുതല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്പായ മെട്രാഷ് 2 വിലൂടെ അപേക്ഷകള്‍ നല്‍കാം.മെട്രാഷ് 2 വിലെ ‘കോസ്റ്റ് ഗാര്‍ഡ് സര്‍വീസ് ‘എന്ന  വിഭാഗത്തിലാണ് കടല്‍ യാത്രകള്‍ക്കുള്ള അനുമതി അപേക്ഷകള്‍ നല്‍കേണ്ടത്. യാത്രയ്ക്ക് ഉപയോഗിക്കുന്ന ജലവാഹനം, യാത്രയ്ക്കുള്ള കാരണം, എക്‌സിറ്റ് ലൊക്കേഷന്‍, യാത്ര ലൊക്കേഷന്‍, മടങ്ങിയെത്തുന്ന ലൊക്കേഷന്‍, മടക്കസമയം, കോണ്‍ടാക്ട് നമ്പറുകള്‍ തുടങ്ങിയ വിവരങ്ങളെല്ലാം നല്‍കണം. കടല്‍ യാത്ര നടത്തുന്നവര്‍ സേഫ്റ്റി ചട്ടങ്ങള്‍ പാലിക്കണം. ജലസ്‌കൂട്ടറുകളില്‍ സവാരി നടത്തുന്നവര്‍ ലൈഫ് ജാക്കറ്റുകള്‍ ധരിക്കണം.

സ്‌കൂട്ടറില്‍ നിര്‍ദ്ദിഷ്ട സ്ഥലത്ത് റജിസ്‌ട്രേഷന്‍ നമ്പര്‍ പതിക്കണം. അധികൃതര്‍ ആവശ്യപ്പെട്ടാല്‍ നമ്പര്‍ കാണിക്കുകയും വേണം.വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ഒട്ടേറെ പേരാണ് കടല്‍ യാത്ര നടത്തുന്നതെന്നും യാത്രാനുമതി സേവനം ഓണ്‍ലൈനാക്കിയതിലൂടെ റജിസ്‌ട്രേഷന്‍ ഓഫീസുകളിലെയും മറ്റും തിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നും തീര-അതിര്‍ത്തി സുരക്ഷാ ജനറല്‍ ഡയറക്ടറേറ്റ് എക്‌സ്‌റ്റേണല്‍ റീജന്‍സ് വകുപ്പിലെ കിഴക്കന്‍ മേഖലാ വിഭാഗം മേധാവി മേജര്‍ അഹമ്മദ് അല്‍ സുലൈത്തി വ്യക്തമാക്കി.

MORE FROM RADIO SUNO