SEMI FINAL MATCHES OF EURO CUP AND COPA AMERICA

FOOTBALL MANIA 2022

കോപ്പ അമേരിക്ക

കോപ്പയിൽ തലപൊക്കത്തിൽ ടീമുകൾ അണിനിരന്നു കഴിഞ്ഞു . കോപ്പയിൽ എതിരില്ലാത്ത 3 ഗോളുകൾക്ക് ഈക്വാഡോറിനെ വീഴ്ത്തിയാണ് അര്ജന്റീന സെമിയുടെ കളത്തിൽ കിരീട പ്രതീക്ഷകൾ നിറയ്ക്കുന്നത് . ഉറുഗ്വായെ penality ഷൂട്ട് ഔട്ടിൽ വീഴ്ത്തിയാണ് കൊളംബിയ സെമി ടിക്കറ്റ് ഉറപ്പിച്ചത് . ചിലിയെ വീഴ്ത്തിയാണ് ആതിഥേയരായ ബ്രസീൽ ആരാധകർക്ക് ആവേശമായി സെമിയിൽ എത്തുന്നത്. Prague-യെ കീഴടക്കിയാണ് പെറു സെമി ഫൈനലിലെ പടക്കുതിരകൾ ആകുന്നത് . ആദ്യ സെമിയിൽ ബ്രസീൽ പെറുവിനെ നേരിടും.2–ാം സെമിയിൽ അർജന്റീനയും കൊളംബിയയും ഏറ്റുമുട്ടും…ബ്രസീൽ – അർജന്റീന എന്ന സ്വപ്‍ന ഫൈനൽ കൂടി ആരാധക ഹൃദയങ്ങളിൽ പെരുമ്പറ മുഴുക്കുന്നുണ്ട് . കാത്തിരിക്കാം …

യൂറോ കപ്പ്

Christian എറിക്‌സനുള്ള സമ്മാനമായിരുന്നു യൂറോയിലെ ഡാനിഷ് പടയുടെ സെമി പ്രവേശം. ഉക്രെയ്‌നിനെ എതിരില്ലാത്ത 4 ഗോളുകൾക്ക് തകർത്താണ് ഇംഗ്ളണ്ടിന്റെ വരവ് . 1996 നു ശേഷം ഇതാദ്യമായാണ് ഇംഗ്ളണ്ട് യൂറോ കപ്പ് സെമിയിൽ ഇടം പിടിക്കുന്നത് . സെമിയിൽ ഇംഗ്ളണ്ട് – ഡെന്മാർക്ക് പോരാട്ടം ആസ്വദിക്കാം . 2020 യൂറോ കപ്പിൽ ഒരു ഗോൾ പോലും വഴങ്ങാതെയാണ് ഇംഗ്ളണ്ട് സെമിയിലെ അനിഷേധ്യ സാന്നിധ്യമായി മാറുന്നത് . യൂറോ കപ്പിൽ വൻമരങ്ങൾ പലതും വീണപ്പോൾ ബാക്കിയായത് ഇംഗ്ലണ്ട്, ഇറ്റലി, സ്പെയിൻ, ഡെൻമാർക്ക് ടീമുകളാണ്.ഇറ്റലിക്ക് യുവനിര കരുത്തുപകരുന്ന സ്പെയിൻ ആണ് എതിരാളികൾ.

MORE FROM RADIO SUNO