SELFIEE TRAILER

Selfiee movie

SELFIEE TRAILER . അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും പ്രധാന വേഷത്തിൽ എത്തുന്ന സെൽഫി ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി . പൃഥ്വിരാജ്‌, സുരാജ് വെഞ്ഞാറമ്മൂട് ചിത്രം ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കാണ് സെൽഫി . ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടന്റെ കഥാപാത്രം അക്ഷയ് കുമാറും സുരാജിന്റെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തില്‍ ഇമ്രാന്‍ ഹാഷ്മിയുമാണ് എത്തുന്നത്.പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും മാജിക് ഫ്രെയിംസും ചിത്രത്തിന്റെ നിർമാതാക്കളുടെ നിരയിലുണ്ട്.കരൺ ജോഹറിന്റെ ധർമ പ്രൊഡക്‌ഷൻസും ചിത്രത്തിന്റെ നിർമാണത്തിലുണ്ട് . ചിത്രം ഫെബ്രുവരി 24ന് തിയറ്ററുകളിൽ എത്തും.റിഷഭ് ശർമയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണം ഒരുക്കിയിരിക്കുന്നത്.

MORE FROM RADIO SUNO