SEE YOU IN FATORDA, YELLOW ARMY!

Kerala Blasters - RADIO SUNO

എന്നും ബ്ലാസ്റ്റേഴ്സ് എന്നും യെല്ലോ …ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്ന ഫൈനൽ പ്രവേശം . കേരളം മുഴുവൻ അലയടിക്കുക്കയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ വരവിനെ. ജംഷഡ്പൂരിനെ തകർത്ത് മഞ്ഞപ്പട ഫൈനലിൽ .

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിലേക്ക്.ഇരുപാദങ്ങളിലുമായി 2-1 എന്ന ഗോൾ നിലയിലാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ഇത് മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഐഎസ്എൽ ഫൈനലിലെത്തുന്നത്. 2016 ലാണ് അവസാനമായി ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്.രണ്ടാം പാദ സെമിയിൽ 18-ാം മിനിറ്റിൽ ബോക്‌സിന് പുറത്ത് നിന്ന് ലൂണ നേടിയ ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സാണ് ആദ്യം മുന്നിലെത്തിയത്.മത്സരത്തിന്റെ ആദ്യ പത്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ രണ്ട് അവസരങ്ങളാണ് കേരള ബാസ്റ്റേഴ്‌സിന് ലഭിച്ചത്.ആദ്യ പാദത്തിലെ 1-0 ത്തിന്റെ വിജയത്തിന്റെ ബലത്തിൽ ബ്ലാസ്റ്റേഴ്‌സ് ഫൈനൽ ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു.

https://www.facebook.com/keralablasters/videos/496142552220220

YELLOW ARMY
Kerala Blasters

RELATED : THE PROMISED LAND AWAITS

MORE FROM RADIO SUNO