SCREEN FOR LIFE QATAR’S NATIONAL BREAST AND BOWEL CANCER SCREENING

SCREEN FOR LIFE QATAR

SCREEN FOR LIFE പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാം

സ്തന, ഉദര അർബുദം നേരത്തെ തിരിച്ചറിഞ്ഞ് യഥാസമയം ചികിത്സ തേടണമെന്ന് പ്രാഥമിക പരിചരണ കോർപറേഷന്റെ ഓർമ്മപ്പെടുത്തൽ . സ്‌ക്രീൻ ഫോർ ലൈഫിന്റെ കീഴിൽ സൗജന്യമായി പരിശോധന നടത്താം.45 നും 69 വയസ്സിനും ഇടയിൽ പ്രായമുള്ള വനിതകൾ രോഗ ലക്ഷണം ഇല്ലെങ്കിൽ പോലും സ്തനാർബുദ പരിശോധന നടത്തണം.

ദേശികൾക്ക് മാത്രമല്ല ഖത്തർ ഐഡിയും ഹെൽത്ത് കാർഡും ഉളള പ്രവാസി വനിതകൾക്കും മാമോഗ്രാം പരിശോധന സൗജന്യമാണ് . നിലവിൽ അൽ വക്ര, ലിബൈബ്, റൗദത്ത് അൽ ഖെയ്ൽ എന്നീ 3 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് സ്തനാർബുദ പരിശോധനാ സൗകര്യമുള്ളത്.പരിശോധനയ്ക്ക് 800 1112 എന്ന ഹോട്‌ലൈനിൽ വിളിച്ച് മുൻകൂർ അനുമതി തേടണം.കൂടുതൽ വിവരങ്ങൾക്ക്: https://screenforlife.phcc.qa/

Screen for Life Mobile Unit 585x266 1

MORE FROM RADIO SUNO