SAUDI MAKES HISTORY , BEATS ARGENTINA . ലുസൈലിൽ അറേബ്യൻ അട്ടിമറി .

ലോകകപ്പിലെ ആദ്യമല്‍സരത്തില്‍ അര്‍ജന്റീനയെ അട്ടിമറിച്ച് സൗദി അറേബ്യ.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലോകഫുട്ബോളിലെ വമ്പന്മാരെ സൗദി ടീം പരാജപ്പെടുത്തിയത് . ലയണല്‍ മെസിയിലൂടെ ആദ്യ ഗോള്‍ നേടിയ അര്‍ജന്റീനയ്ക്ക് പക്ഷെ മികവ് തുടരാനായില്ല . രണ്ട് വമ്പൻ ഗോളുകളിലൂടെ സൗദി ഫുട്ബോളിൽ സൗന്ദര്യം തീർത്തു . അല്‍ ഷെഹ്‍രിയും അല്‍ ദവ്‍സാരിയുമാണ് സൗദിക്കായി ഗോളുകള്‍ നേടിയത്. .

1974നുശേഷം ആദ്യമാണ് അര്‍ജന്റീന ലോകകപ്പിലെ ആദ്യമല്‍സരത്തില്‍ തുടര്‍ച്ചയായി രണ്ട് ഗോള്‍ വഴങ്ങിയത്.കഴിഞ്ഞ 36 മല്‍സരങ്ങളില്‍ ഒന്നുപോലും തോല്‍ക്കാതെ ലോകകപ്പിനെത്തിയ അര്‍ജന്റീനയുടെ തോല്‍വി ആരാധകര്‍ക്ക് വലിയ സങ്കടമാണ് നൽകിയത് . ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിയായി രേഖപ്പെടുത്തുക ഒരുപക്ഷേ ഈ മല്‍സരം തന്നെയാകും..

Saudi Arabia
Saudi Arabia

MORE FROM RADIO SUNO