SAMVRUTHA BACK TO BIG SCREEN

samvritha back on screen

SAMVRUTHA BACK TO BIG SCREEN

SATHYAM PARANJA VISWASIKKUVO VIDEO SONG

ചേലുള്ള പാട്ടിൽ സംവൃതയുടെ തിരിച്ചു വരവ്

നല്ല നാടൻ വരികൾ
കേൾക്കാൻ ഇമ്പമുള്ള ഈണം
കാണാൻ നാട്ടിൻപുറത്തെ അഴകുള്ള കാഴ്ചകൾ …
ഇതെല്ലാം ചേരുന്നതാണ് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’-യിലെ പുതിയ പാട്ട് . ഒരു കല്യാണത്തലേന്നിലെ കാഴ്ചകളാണ് പാട്ടിന്റെ ആദ്യ ഭാഗങ്ങളിൽ നിറയുന്നത്.മലയാളികളുടെ ഇഷ്ട അഭിനേത്രി സംവൃത സുനില്‍ ഒരിടവേളയ്ക്ക് ശേഷം സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ‘. ചിത്രത്തിലെ ‘അംബരം പൂത്തപോലെ’ എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത് .ബിജു മേനോൻ ആണ് നായകവേഷത്തിൽ . സുജേഷ് ഹരിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിശ്വജിത്ത്. കെ എസ് ഹരി ശങ്കറാണ് പാടിയിരിക്കുന്നത്. പാട്ടിനു യൂട്യൂബിൽ നല്ല കയ്യടികൾ തന്നെയാണ് ലഭിക്കുന്നത് . ലാളിത്യമുള്ള വരികളും പാട്ടും സൈബർ ലോകം ഏറ്റെടുത്തു .സംവിധാനം ജി .പ്രജിത് . ചിത്രം 12ന് തീയേറ്ററുകളിലെത്തും.

 

MORE FROM RADIO SUNO