SAAHO : BABY WON’T YOU TELL ME SONG
ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ സൗത്ത് ഇന്ത്യ , നോർത്ത് ഇന്ത്യ എന്ന വ്യത്യാസം ഇല്ലാതെ പ്രേക്ഷകരുടെ പ്രിയ താരമാണ് പ്രഭാസ് .പ്രഭാസിന്റെ സാഹോയ്ക്കു ആയി സിനിമ ലോകം മുഴുവൻ കാത്തിരിക്കുകയാണ് . ബോളിവുഡ് താരം ശ്രെദ്ധ കപൂറാണ് നായിക വേഷത്തിൽ എത്തുന്നത് . സാഹോയിലെ പുതിയ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു.മലയാളം പതിപ്പിലെ ഗാനമാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത് . ശങ്കർ മഹാദേവനും ശ്വേത മോഹനും ചേർന്നാണ് ആലാപനം. വിനായക് ശശികുമാറാണ് മലയാളം വരികൾ എഴുതിയിരിക്കുന്നത്.ശങ്കർ എഹ്സാൻ റോയിയുടെതാണു സംഗീതം. പാട്ടിന്റെ വിഷ്വൽസ് എല്ലാം അതിമനോഹരമാണ് . സുജീത്താണ് സാഹോയുടെ സംവിധാനം. ജാക്കി ഷ്റോഫ്, നീൽ നിതിൻ മുകേഷ്, മുരളി ശർമ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു