GET READY FOR RRR
RRR FESTIVAL
എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആർ.ആർ.ആർ റിലീസ് തീയതി പ്രഖ്യാപിച്ചു.2021 ഒക്ടോബർ 13ന് ചിത്രം റിലീസിനെത്തും.10 ഭാഷകളിലാകും ചിത്രം റിലീസിനെത്തുക.ചരിത്രത്തെയും കെട്ടുകഥകളെയും ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. രൗദ്രം, രണം, രുധിരം, എന്നാണ് ആർ.ആർ.ആർ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്.കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം.ജൂനിയർ എൻ.ടി.ആർ കൊമരു ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തിൽ എത്തുന്നത്. ബോളിവുഡ് താരം ആലിയ ഭട്ടാണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്.