Book Mark An Ultimate Book Guide

പ്രണയം ഒരു മനോഹരമായ അനുഭവമാണ്, അത് കാലാതീതവും classy യുമായി എന്നെന്നും നിലനിൽക്കും. പ്രണയം നിറഞ്ഞു നിൽക്കുന്ന നോവലുകൾ ഒരു  പുസ്തക പ്രേമി, പ്രത്യേകിച്ചു fantasy ഇഷ്ടപ്പെടുന്നൊരാണെങ്കിൽ  തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ്. പ്രണയ വലയത്തിലകപ്പെട്ട ഇണക്കിളികളുടെ കൂട്ട് വായിച്ചിരിക്കാനുള്ള രസം വേറെ തന്നെയാണ് .

ഖത്തറിലെ ഫേവറിറ്റ് മലയാളം  റേഡിയോ സ്റ്റേഷനായ റേഡിയോ സുനോ 91.7 FM ഖത്തർ ന്റെ പുതിയ Happiness Frequency, വായിക്കാൻ ഏറ്റവും മികച്ച പുസ്തകങ്ങളുടെ ഒരു ശേഖരവുമായി തിരിച്ചെത്തിയിരിക്കുന്നു. ഇത്തവണ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട വിലപ്പെട്ട ചില പ്രണയ നോവലുകളെ  നമുക്ക് പരിചയപ്പെടാം.

ബാല്യകാലസഖി:

മലയാള സാഹിത്യത്തിലെ എക്കാലത്തെയും മികച്ച പ്രണയ നോവലുകളിൽ ഒന്നാണ് വൈക്കം മുഹമ്മദ് ബഷീർ രചിച്ച ബാല്യകാലസഖി. 1944-ൽ പ്രസിദ്ധീകരിച്ച ഈ കൃതി, ജീവിതത്തിന്റെ പരുപരുത്ത യാഥാർത്ഥ്യങ്ങളോട് പ്രണയം നടത്തുന്ന ഒരു നേർചിത്രമാണ്. മജീദും സുഹറയും തമ്മിലുള്ള മനോഹരമായപ്രണയത്തിന്റെ കഥയാണിത്. വിരഹത്തിന്റെയും നഷ്ടത്തിന്റെയും ഒരു ഏടാണ് ബാല്യകാലസഖി.അതുകൊണ്ടാണ് ഈ കൃതി ഇന്നും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട പുസ്തകമായി നിലനിൽക്കുന്നത്.

പ്രണയലേഖനം :

വൈക്കം മുഹമ്മദ് ബഷീർ രചിച്ച് 1943-ൽ പ്രസിദ്ധീകരിച്ച ആദ്യത്തെ നോവലാണ് പ്രേമലേഖനം. ‘ബാല്യകാലസഖി’യിലെ തീവ്രമായ ദുരന്തബോധത്തിൽ നിന്ന് വ്യത്യസ്തമായി, ലാളിത്യവും നർമ്മവും നിറഞ്ഞ ഒരു നേരിയ പ്രണയകഥയാണ് ഈ നോവൽ.

നോവലിൻ്റെ പ്രധാന ആകർഷണം എല്ലാ ബഷീർ നോവലുകൾ പോലെയും അതിലെ നർമ്മമാണ്. പ്രേമലേഖനം എഴുതാൻ കേശവൻ നായർ നടത്തുന്ന ശ്രമങ്ങളും, അതെഴുതാൻ ഉപയോഗിക്കുന്ന വിചിത്രമായ പദപ്രയോഗങ്ങളും, അതിന് സാറാമ്മ നൽകുന്ന തമാശ കലർന്ന മറുപടികളുമെല്ലാം വായനക്കാരെ ചിരിപ്പിക്കുന്നു.

സൂഫി പറഞ്ഞ കഥ:

പ്രശസ്ത എഴുത്തുകാരൻ കെ.പി. രാമനുണ്ണി രചിച്ച നോവലാണ് സൂഫി പറഞ്ഞ കഥ. 1993-ൽ പ്രസിദ്ധീകരിച്ച ഈ കൃതി, കേരളീയ സമൂഹത്തിൽ നിലനിന്നിരുന്ന മതപരമായ അതിർവരമ്പുകളെയും, ആഴത്തിലുള്ള മനുഷ്യബന്ധങ്ങളെയും, വിശ്വാസത്തിൻ്റെ ശക്തിയെയും മനോഹരമായി ചർച്ച ചെയ്യുന്നു.

നെയ്പായസം :

മലയാളത്തിലെ വിഖ്യാത എഴുത്തുകാരിയായ മാധവിക്കുട്ടി (കമലാ സുരയ്യ) രചിച്ച ഹൃദയസ്പർശിയായ ഒരു ചെറുകഥയാണ് “നെയ് പായസം“. ഒരു കുടുംബം അവരുടെ അമ്മയുടെ വേർപാടിൽ ദുഃഖിക്കുമ്പോൾ, ഓർമ്മകളിലൂടെയും ഒരു വിഭവത്തിലൂടെയും ആ ബന്ധത്തെ എങ്ങനെ നിലനിർത്തുന്നു എന്നതാണ് ഈ കഥയുടെ പ്രമേയം.

മാതൃസ്നേഹവും അവരുടെ വേർപാടിന്റെ വിരഹവും അറിയിക്കുന്ന ഒരു ചെറുകഥയാണ് നെയ്‌പയാസം.