RISHABH PANT IS NOW WORLD’S BEST RANKED TEST KEEPER
ബ്രിസ്ബയിൻ ടെസ്റ്റിൽ ഇന്ത്യ നടത്തിയ തിരിച്ചു വരവ് ക്രിക്കറ്റ് ലോകം ഏറ്റെടുത്തത് ഒരുഗ്രൻ ബൗണ്ടറി പോലെ ആയിരുന്നു . വന്മരങ്ങൾ ഇല്ലാതിരുന്ന ടീമിനെ ചെറുമരങ്ങൾ വെറുതെ താങ്ങി നിർത്തുക ആയിരുന്നില്ല ഉയർത്തെഴുന്നേൽപ്പിക്കുകയായിരുന്നു. മത്സര ശേഷം ടീമിനെ ഇന്ത്യൻ ക്രിക്കറ്റ് ലോകം സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു .
ടെസ്റ്റ് റാങ്കിങ്ങിലും മത്സര ഫലം പ്രതിഫലിച്ചു തുടങ്ങി . Rishabh Pant ഐ . സി .സി ടെസ്റ്റ് റാങ്കിങ്ങിലെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സ്ഥാനം മെച്ചപ്പെടുത്തി .ഐ.സി.സി പുറത്തുവിട്ട ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ കരിയറിലെ ഏറ്റവും മികച്ച നേട്ടം കൈവരിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത്.13-ാം സ്ഥാനത്തുള്ള പന്താണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഒന്നാമത്.