Revitalisation: Collective Action for the Ocean
എല്ലാ വര്‍ഷവും ജൂണ്‍ 8 ലോക സമുദ്ര ദിനമായി (World Oceans Day) ആചരിച്ചുവരുന്നു. മനുഷ്യന്റെ കടന്നുകയറ്റങ്ങളിലൂടെ സമുദ്രത്തിലുണ്ടാകുന്ന വ്യതിയാനങ്ങളെക്കുറിച്ച് പൊതുജനത്തിനിടയില്‍ അവബോധം സൃഷ്ടിക്കുക, സമുദ്ര സംരക്ഷത്തിനായുള്ള കൂട്ടായ്മകള്‍ രൂപീകരിക്കുക എന്നിവയാണ് ദിനാചരണത്തിന്റെ ഭാഗമായി യു.എന്‍ ലക്ഷ്യമിടുന്നത്. 1992ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ഭൗമ ഉച്ചകോടിയിലാണ് ജൂണ്‍ 8 ലോക സമുദ്ര ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. 1992 ജൂണ്‍ 8 ന് കാനഡയിലാണ് ആദ്യമായി സമുദ്ര ദിനം ആചരിച്ചത്. 2008ല്‍ ഐക്യരാഷ്ട്ര സംഘടന (U.N) ഇത് ഔദ്യോഗികമായി അംഗീകരിച്ചു. നമ്മുടെ സമുദ്രങ്ങള്‍, നമ്മുടെ ഉത്തരവാദിത്തം എന്ന സന്ദേശവുമായാണ് ആദ്യ സമുദ്രദിനം ആചരിച്ചത് .
RELATED : INNOVATION FOR A SUSTAINABLE OCEAN : WORLD OCEAN DAY 2020