REMYA NAMBESSHAN’S KUHUKKU SONG OVERSEAS RADIO PARTNER RADIO SUNO 91.7 FM

REMYA NAMBESSHAN’S KUHUKKU SONG OVERSEAS RADIO PARTNER RADIO SUNO 91.7 FM
 രമ്യാ നമ്പീശന്റെ പുതിയ പാട്ട്  കുഹൂകു ഓവർസീസ്  ലോഞ്ച്  റേഡിയോ സുനോയിൽ
നായികയായി മാത്രമല്ല ഗായികയായും തിളങ്ങിയ താരമാണ് രമ്യാ നമ്പീശൻ.
രമ്യാ നമ്പീശന്റെ പുതിയ പാട്ട്  പുറത്തിറങ്ങി . രമ്യാ നമ്പീശൻ ഓൺ  കോർ  എന്ന ചാനലിലൂടെയാണ്  പാട്ട്  പുറത്തിറക്കിയത് . ഭാവനയും ആഷിഖ് അബുവും  ചേർന്നാണ്  പാട്ട്  സമർപ്പിച്ചത് . പാട്ടിന്റെ ഓവർസീസ്  ലോഞ്ച്  റേഡിയോ സുനോയിൽ നടന്നു . കുമ്പളപ്പാട്ട്  എന്ന പ്രദേശിക സംഗീത രൂപമാണ്  മ്യൂസിക്കൽ ആൽബം ആയി   ഒരുക്കിയിരിക്കുന്നത് .വയനാട് ജനങ്ങളുടെ സ്‌നേഹവും അവരുടെ പൈതൃകവും പരമ്പരാഗത രീതികളുമാണ് ചാനലിലൂടെ താരം വരച്ചുകാട്ടുന്നത്. ലവ് ഫോർ വയനാട് എന്ന ടാഗ് ലൈനോടെയാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നതും. ശ്രുതി നമ്പൂതിരിയാണ് ഗാനം സംവിധാനം ചെയ്തിരിക്കുന്നത്. സുദീപ് പാലനാട് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് രമ്യയാണ്. ഛായാഗ്രഹണം നീൽ ഡീക്കുഞ്ഞയും ചിത്ര സംയോജനമ പ്രജീഷ് പ്രകാശുമാണ്. രമ്യയുടെ പാട്ടിനും പുതിയ സംരംഭത്തിനും ആശംസയുമായി സുഹൃത്തും നടിയുമായ ഭാവന കഴിഞ്ഞ ദിവസം ഒരു വീഡിയോ പങ്കുവെച്ചിരുന്നു.

MORE FROM RADIO SUNO