REMEMBERING THE LEGEND ACTOR THILAKAN
മലയാളത്തിന്റെ തിലകക്കുറി നടൻ തിലകന്റെ ഓർമ്മകൾക്ക് ഇന്ന് ഏഴാണ്ട്
സുരേന്ദ്രനാഥ തിലകൻ എന്ന തിലകൻ മലയാള സിനിമ രംഗത്തേയ്ക്ക് കടന്നു വന്നത് 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് . ശബ്‍ദ ഗാംഭീര്യവും , കരുത്തുറ്റ കഥാപാത്രങ്ങളുമായിരുന്നു തിലകൻ കഥാപാത്രങ്ങളുടെ പ്രേത്യകത . കോമഡി റോളുകളിൽ പ്രേക്ഷകനെ രസിപ്പിച്ച നിരവധി കഥാപാത്രങ്ങളും ഉണ്ട് . ഒരു നടൻ സ്‌ക്രീനിൽ എങ്ങനെ ആകണം എന്ന് തെളിയിച്ച നടന വൈഭവം ആയിരുന്നു തിലകന്റേതു .
തിലകൻ തന്റെ കലാജീവിതം തുടങ്ങിയത് നാടകങ്ങളിലൂടെയാണ്. 1956-ൽ പഠനം ഉപേക്ഷിച്ച് തിലകൻ പൂർണ്ണസമയ നാടകനടൻ ആയി. ഇക്കാലത്ത് സുഹൃത്തുക്കളോടൊപ്പം അദ്ദേഹം മുണ്ടക്കയം നാടകസമിതി എന്ന പേരിൽ ഒരു നാടകസമിതി നടത്തിയിരുന്നു. 1981-ൽ കോലങ്ങൾ എന്ന ചിത്രത്തിൽ കള്ളുവർക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പ്രധാനവേഷങ്ങളിലേക്കു കടന്നു. യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടൽ, ഇന്ത്യൻ റുപ്പീ എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്.
2006-ലെ ദേശീയചലച്ചിത്രപുരസ്കാരങ്ങളുടെ ഭാഗമായി അഭിനയത്തിനുള്ള പ്രത്യേക ജൂറിപുരസ്കാരം തിലകനു ലഭിച്ചു. ഏകാന്തം എന്ന ചിത്രത്തിലെ അഭിനയമാണു തിലകന് ഈ പുരസ്കാരം നേടിക്കൊടുത്തത്. മുൻപ് ഇരകൾ എന്ന ചിത്രത്തിലെ അഭിനയത്തിന് 1986-ലും പെരുന്തച്ചൻ എന്ന ചിത്രത്തിലെ അഭിനയത്തിന് 1990-ലും തിലകൻ മികച്ച നടനുള്ള ദേശീയപുരസ്കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു.1988-ൽ ഋതുഭേദം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയപുരസ്കാരം തിലകനു ലഭിച്ചു. 2009-ലെ പത്മശ്രീ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു.