REMEMBERING MS BABURAJ

MS BABURAJ

REMEMBERING MS BABURAJ

മലയാളത്തിന്റെ സ്വന്തം ബാബുക്ക 

ഓരോ മലയാളിയുടെയും താളമാണ് ബാബുക്ക . ഇന്ന് ഒക്ടോബർ 7 എം.എസ്. ബാബുരാജിന്റെ ഓർമ്മ ദിനം . മുഹമ്മദ് സബീർ ബാബുരാജ് എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവൻ പേര് . ഗസലുകളുടേയും മലബാർ മാപ്പിളപ്പാട്ടിന്റെയുംഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ശ്രുതിമാധുരി മലയാളചലച്ചിത്രഗാനങ്ങളിൽ ആദ്യമായി ചേർത്തു തുടങ്ങിയതു അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ പുതിയസംഗീതലോകം വയലാർ രാമവർമ്മ, പി. ഭാസ്കരൻ തുടങ്ങിയ ഗാനരചയിതാക്കൾക്ക് പ്രചോദനമായി. പി. ഭാസ്കരന്റെ തിരമാല (1950) എന്ന ചിത്രത്തിൽ വിമൽകുമാർ എന്ന സംഗീതസംവിധായകന്റെ സഹായിയായിട്ടാണ് സിനിമയിൽ എത്തിയത്.

രാമു കാര്യാട്ട് സംവിധാനം ചെയ്ത മിന്നാമിനുങ്ങിലൂടെയാണ് (1957) സ്വതന്ത്ര സംഗീത സംവിധായകനായി മാറിയത്. തുടർന്ന് രണ്ടു പതിറ്റാണ്ടു കാലം മലയാള സിനിമാ സംഗീത ലോകത്ത്‌ മികച്ച സംഭാവനകൾ കാഴ്ചവെച്ചു. ഈ കാലയളവിൽ ആ അനുഗൃഹതീനിൽ നിന്നും മലയാളിക്ക് ലഭിച്ച ഈണങ്ങൾ നിത്യ ഹരിതങ്ങളാണ്. യേശുദാസിനെക്കൊണ്ട് ആദ്യമായി ഒരു ഹിറ്റ് ഗാനം പാടിച്ചതും എസ്. ജാനകിയുടെ ശബ്ദത്തിന്റെ തരളിത കണ്ടെത്തിയതും ബാബുരാജാണ്. അവസാനത്തെ ഗാനം ദ്വീപ് എന്ന ചിത്രത്തിലെ ‘കടലേ… നീലക്കടലേ’ എന്നതായിരുന്നു. നൂറിലധികം ചിത്രങ്ങളിലായി അറുനൂറോളം ഗാനങ്ങൾക്ക് അദ്ദേഹം ഈണം പകർന്നു

MORE FROM RADIO SUNO