kalabhavan mani

REMEMBERING KALABHAVAN MANI CHETTAN

REMEMBERING KALABHAVAN MANI CHETTAN . മലയാളി മറക്കില്ല ആ മണിനാദം .മലയാളി ഇത്രമാത്രം ഹൃദയം കൊണ്ട് സ്നേഹിച്ച മറ്റൊരു നടനുണ്ടോ ? കലാഭവൻ മണി എന്നാൽ നമുക്ക് നമ്മുടെ സ്വന്തം മണി ചേട്ടനാണ് . മണിനാദം നിലച്ചിട്ട് ഇന്നേക്ക് ഏഴ് വര്‍ഷമായി. വർഷങ്ങൾ എത്ര കഴിഞ്ഞാലും ആ പേരും ശബ്ദവും ഇവിടെയൊക്കെ തന്നെ ഉണ്ടാകും .കൊച്ചിന്‍ കലാഭവന്‍ മിമിക്‌സ് പരേഡിലൂടെയാണ് മണി കലാരംഗത്ത് സജീവമായത്. തൃശൂര്‍ ജില്ലയിലെ ചാലക്കുടി സ്വദേശിയായ മണി മികച്ചൊരു നാടന്‍പാട്ട് കലാകാരന്‍ കൂടിയാണ്. അക്ഷരം എന്ന ചിത്രത്തിലെ ഓട്ടോ ഡ്രൈവറുടെ വേഷത്തിലൂടെയാണ് മണി സിനിമാലോകത്തേക്ക് എത്തിയത്. ലോഹിതദാസ്-സുന്ദര്‍ദാസ് കൂട്ടുകെട്ടില്‍ പിറന്ന സല്ലാപം എന്ന ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്‍ എന്ന വേഷം മണിയെ കൂടുതല്‍ ശ്രദ്ധേയനാക്കി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ എന്നീ ചിത്രങ്ങള്‍ മണിക്ക് ജനപ്രീതി നേടികൊടുത്തു.ഇതര ഭാഷകളിലും ഒന്നാന്തരം നടനായി മണി. സിനിമയിൽ നിന്ന് ഇടവേളയെടുത്ത് സ്റ്റേജിൽ പാട്ടുപാടി ആൾക്കൂട്ടത്തിനൊപ്പം തന്നെ മണി നിന്നു. ഓണക്കാലത്ത് മണിയുടെ പുതിയ പാട്ടു കാസറ്റിനായി മലയാളി കാത്തുനിന്നിരുന്നു.

ചാലക്കുടി എന്നാൽ അത് കലാഭവൻ മണി കൂടിയാണ് .

ഓർമ്മപ്പൂക്കൾ പ്രിയ കലാകാരാ….