ഇന്ത്യയ്ക്കായി 37 ടെസ്റ്റുകളും 42 ഏകദിനങ്ങളും കളിച്ചു.
1978 മുതൽ 1983 വരെ നീണ്ടുനിന്ന രാജ്യാന്തര കരിയർ ആയിരുന്നു അദ്ദേഹത്തിന്റേത് .
1979ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു രാജ്യാന്തര ടെസ്റ്റ് അരങ്ങേറ്റം .
വെസ്റ്റിൻഡീസിനെ ആദ്യ മത്സരത്തിൽ ഇന്ത്യ തോൽപ്പിക്കുമ്പോൾ 89 റൺസുമായി ടോപ് സ്കോററായതും മാൻ ഓഫ് ദ് മാച്ച് നേടിയതും യശ്പാൽ തന്നെ ആയിരുന്നു .
രഞ്ജി ട്രോഫിയിൽ ഹരിയാന, റെയിൽവേസ്, പഞ്ചാബ് ടീമുകൾക്കായി കളിച്ചിട്ടുള്ള യശ്പാൽ, 163 മത്സരങ്ങളിൽനിന്ന് 21 സെഞ്ചുറികൾ സഹിതം 8933 റൺസ് നേടി. പുറത്താകാതെ നേടിയ 201 റൺസാണ് ഉയർന്ന സ്കോർ.
വിരമിച്ച ശേഷം അംപയറായും സിലക്ടറായും പരിശീലകനായും സേവനം ചെയ്തു.