Remembering Enzo Ferrari
എൻസോ ഫെറാരി ലോകത്തിനു മുൻപിൽ സ്വന്തം പേരിൽ ഒരു കാർ അവതരിപ്പിച്ച പ്രതിഭ . ഓഗസ്റ്റ് 14 അദ്ദേഹത്തി്റെ ഓർമ്മ ദിനം . പാഷൻ ജീവിത വിജയത്തിന്റെ അടിസ്ഥാനം എന്നാണ് എൻസോ ഫെറാരിയുടെ ജീവിതം ലോകത്തിനു മുന്നിൽ വരച്ചിടുന്നത് . 1929 ൽ സ്കുഡേറിയ ഫെറാരി എന്ന സ്ഥാപനം തുടങ്ങുമ്പോൾ സ്വന്തം പേരിൽ കാറെന്ന സങ്കൽപം പോലും എൻസോയുടെ മനസിൽ ഉണ്ടായിരുന്നില്ല . ആൽഫ റോമിയോയ്ക്കു വേണ്ടി റേസിങ് കാർ ഒരുക്കുക എന്ന ദൗത്യമാണ് എൻസോ ഫെറാരി ആദ്യം ലക്ഷ്യമിട്ടത് . ചില കാരണങ്ങൾ കാരണം കുറച്ചു കാലം എൻസോ ഫെരാരിക്ക് ഈ മേഖലയിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നു . 1940 ൽ വീണ്ടും കാറിന്റെ ലോകത്തേയ്ക്ക് എത്തിയ ഫെറാരി ആദ്യ റേസിങ് കാർ പുറത്തിറക്കി . ടിപ്പോ 815 എന്ന പേരിലായിരുന്നു കാർ . പക്ഷെ ഫെറാരി യുഗത്തിന് തുടക്കം കുറിക്കുന്നത് 1947 ലായിരുന്നു . ഫെറാരിയുടെ ആദ്യത്തെ റോഡ് കാർ പുറത്തിറങ്ങിയത് ഈ വർഷം ആയിരുന്നു . പിന്നാലെ ഫെറാരി കാർ ആദ്യ ലോക കിരീടത്തിൽ മുത്തമിട്ടു .എഴുപതുകളുടെ അവസാന നാളുകളിൽ നേരിട്ട അപകടപരമ്പരകളെത്തുടർന്നു ഫെറാരി എഫ് –1 റേസിങ്ങിനോടും വിട പറഞ്ഞു എങ്കിലും അത് താത്ക്കാലത്തേയ്ക്കു ആയിരുന്നു . മൈക്കൽ ഷൂമാക്കർ എന്ന ഇതിഹാസത്തിന്റെ വെന്നികൊടിയാണ് രണ്ടാം വരവിൽ ഫെറാരിയുടെ എഫ്–1 ചരിത്രം.