Redefining Boundaries Malayali Manka Makes History in Qatar . ഖത്തറിൽ ആവേശമായി സൗന്ദര്യത്തിന്റെ വാക്കുകളുടെയും പോരാട്ടം…
ദോഹ : ഖത്തറിൽ ആവേശമായി മലയാളി മങ്ക സീസൺ 01, സൗന്ദര്യത്തിന്റെ വാക്കുകളുടെയും ആവേശകരമായ പോരാട്ടത്തിൽ 185 ലധികം മത്സരാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 15 പേർ ഇന്നലെ നടന്ന പോരാട്ടത്തിൽ ഏറ്റുമുട്ടി.ഖത്തറിൽ ഒരു പുതു ചരിത്രമെഴുതാൻ മലയാളി മങ്ക സീസൺ 1-ന് കഴിഞ്ഞു . മലയാള തനിമ നിറഞ്ഞ നിന്ന വേദിയിൽ 2 റൗണ്ടുകളിലായി മത്സരാത്ഥികൾ കാണികളുടെ മനം നിറച്ചു .
ചീഫ് സെലിബ്രിറ്റി ജഡ്ജായി നടനും ആദ്യ മിസ് കേരള ഡയറക്ടറുമായ സിജോയ് വർഗീസ് , മുൻ മിസിസ് ഇന്ത്യ പ്രിയങ്ക ബജാജ് സിബൽ , ഇന്റർനാഷണൽ ഫാഷൻ ഡിസൈനർ മഞ്ജു ലക്ഷ്മി ഭരതൻ , ഷഹനാസ് ഗഫാർ തുടങ്ങിയവർ അടങ്ങിയ ജഡ്ജിങ് പാനൽ മത്സരാത്ഥികളെ കൃത്യമായി വിലയിരുത്തി. തിളക്കമാർന്ന പ്രകടനങ്ങൾക്ക് ഒടുവിൽ റേഡിയോ സുനോ പ്രഥമ മലയാളി മങ്ക കിരീടം മിനു സുബിത്ത് സ്വന്തമാക്കി , ഫസ്റ്റ് റണ്ണർ അപ്പ് അനു ജോണും , സെക്കൻഡ് റണ്ണർ അപ്പായി ദിവ്യ ശ്രീയും തിരഞ്ഞെടുക്കപ്പെട്ടു .
സബ് ടൈറ്റിൽസ് വിജയികളായി വോട്ടുകളുടെ അടിസ്ഥാനത്തിൽ പോപ്പുലർ മങ്ക ആയി പ്രിയങ്ക എസ് , ബെസ്റ്റ് വോയ്‌സ് തുഷാര സൗദാമിനി , ബെസ്റ്റ് സ്‌മൈൽ സ്വജ സുനിൽ , കൺജിനിയാലിറ്റി ലിഫ സൗമിത്രി , ഫോട്ടോജനിക് ദിവ്യ ശ്രീ എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചു.
മലയാളി മങ്ക ഫൈനലിസ്റ്റുകൾക്ക് കൃത്യമായി ട്രെയിനിങ് സെഷനുകൾ നൽകിയാണ് അവരെ ഫൈനൽ വേദിയിലേക്ക് എത്തിച്ചത് .ഒരു മാസക്കാലം നീണ്ട് നിന്ന ഗ്രൂമിങ് സെഷനുകൾ . കൂടുതൽ ആത്മവിശ്വാസം , വേറിട്ട് നിൽക്കുന്ന വ്യക്തിത്വം ആയിതീരുക ,സധൈര്യം സദസ്സിന് മുൻപിൽ സംസാരിക്കുക അങ്ങനെ ഗ്രൂമിങ് സെഷനുകൾ മത്സരാത്ഥികൾക്ക് കൂടുതൽ കരുത്ത് നൽകി . അവർക്ക് ഉള്ളിലെ പുതിയൊരാളെ കണ്ടെത്താൻ റേഡിയോ സുനോ ടീമും അവർക്കൊപ്പം ഉണ്ടായിരുന്നു .തുടക്കം മുതൽ ഗ്രാൻഡ് ഫിനാലെ വരെ മത്സരത്തിന്റെ മുഴുവൻ ആകാംക്ഷയും നിലനിര്ത്താനും സംഘടകർക്ക് കഴിഞ്ഞു .