RCB’s dramatic comeback 

RCB 2024

RCB’s dramatic comeback ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനത്തോടെ സീസൺ ആരംഭിച്ച ഒരു ടീം .
പ്ലേ ഓഫ് കടക്കാതെ ആദ്യം പുറത്താകുന്ന ടീം… വിശേഷണങ്ങൾ നിരവധി ആയിരുന്നു.
കണക്കുകൂട്ടലുകൾ എല്ലാം മാറ്റി മറിച്ച് ചുവപ്പ് പട പ്ലേ ഓഫ് എന്ന കടമ്പ മറികടന്നു. ഒരു വര്‍ഷം മുമ്പ് അഞ്ച് സിക്‌സര്‍ വഴങ്ങി തോല്‍വിയേറ്റുവാങ്ങേണ്ടിവന്ന ദയാല്‍ ഇക്കുറി ടീമിന്റെ ഹീറോയാകുന്ന കാഴ്ചയും ചെന്നൈയ്ക്ക് എതിരായ മത്സരത്തിൽ കണ്ടു . പടക്കം പൊട്ടിച്ചും ആനന്ദനൃത്തം ചവിട്ടിയും ആരാധകര്‍ തെരുവുകള്‍ കീഴടക്കിയപ്പോള്‍ റോഡുകള്‍ ബ്ലോക്കായി. മത്സരശേഷം രാത്രി ഒന്നരയോടെ ആര്‍സിബി ടീം സ്‌റ്റേഡിയത്തില്‍ പുറത്തിറങ്ങിയപ്പോഴും കിലോമീറ്ററുകളോളം റോഡിന്റെ വശങ്ങളിലായി തിങ്ങിനിറഞ്ഞ ആരാധകരുടെ വരവേല്‍പ്പായിരുന്നു. മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം യാഷിന് സമര്‍പ്പിക്കുന്നുവെന്നും ബെംഗളൂരു നായകന്‍ ഡുപ്ലെസിസ് വ്യക്തമാക്കി .

MORE FROM RADIO SUNO