Radio Suo now at Bahrain

ഇത് റേഡിയോ ചരിത്രത്തിലെ സുവർണ്ണ അധ്യായം – RADIO SUNO BAHRAIN 87 .6 FM

പുതിയ കാലത്തിന്റെ മാറ്റങ്ങളുമായി റേഡിയോ എന്നും ആവേശവും അനുഭവവുമാണ് .ബഹ്‌റൈൻ -ന്റെ ആ ആഘോഷരാവങ്ങളിലേയ്ക്ക് ഒരു പുതിയ പേര് കൂടി എത്തിയിരിക്കുന്നു റേഡിയോ സുനോ 87 .6 എഫ്.എം .ബഹ്‌റൈൻ-ലേ ആദ്യ 24 x 7 മലയാളം റേഡിയോ ചാനൽ .

ഏഷ്യയിലെ ഏറ്റവും വലിയ റേഡിയോ നെറ്റ് വർക്കായ ഒലീവ് സുനോ റേഡിയോ നെറ്റ് വർക്കിൽ നിന്നും ഇനി ബഹ്‌റൈൻ മലയാളികൾക്ക് കേട്ട് കേട്ട് കൂട്ട് കൂടാൻ ഒരൊറ്റ frequency 87 .6 എഫ്.എം സമർപ്പിച്ചു . സെപ്റ്റംബർ 9 ,ഒൻപതാം മാസത്തിൽ , ഒൻപത് മണിയ്ക്കാണ് റേഡിയോ സുനോ 87 .6 എഫ്.എം പാടി തുടങ്ങിയത് .

എഫ് .എം റേഡിയോ മേഖലയിൽ അനുഭവ സമ്പത്തുള്ള മികച്ച ടീമാണ് റേഡിയോ സുനോ 87 .6 എഫ്.എം-ന് പിന്നിൽ പ്രവർത്തിക്കുന്നത് . ശ്രോതാക്കൾക്ക് കേരളത്തിലേയ്ക്ക് ഉള്ള യാത്ര അടക്കം നിരവധി സമ്മാനങ്ങൾ നൽകിയാണ് ആദ്യ ദിനം ആഘോഷമാക്കിയത് .