
ദോഹ : ഖത്തറിന് എന്നും പുതുമകൾ സമ്മാനിക്കുന്ന റേഡിയോ സുനോ വീണ്ടും മലയാളി മങ്ക സീസൺ 2-ലൂടെ ആവേശത്തിന്റെ അലയൊലികൾ തീർത്തു . ഓഡിഷൻ റൗണ്ട് കടന്ന് 200 ലധികം മത്സരാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 15 പേർ ഫൈനലിൽ മാറ്റുരച്ചു . പ്രൗഢഗംഭീരമായ വേദിയിൽ 2 റൗണ്ടുകളിലായി മത്സരാത്ഥികൾ ഇഞ്ചോടിച്ച് മത്സരിച്ചു . ഫൈനലിലെ രണ്ട് റൗണ്ടുകൾ മത്സരത്തിന് മാറ്റ് കൂട്ടി .

ചീഫ് സെലിബ്രിറ്റി ജഡ്ജായി നടനും ആദ്യ മിസ് കേരള ഡയറക്ടറുമായ സിജോയ് വർഗീസ് , നടൻ ഹരി പ്രശാന്ത് വർമ്മ , നടിയും , Asia Pacific Intercontinental 2018 , winner best Talent Asia Pacific 2018യുമായ ഉറൂജ് ഖാനും അടങ്ങിയ ജഡ്ജിങ് പാനൽ മത്സരാത്ഥികളെ കൃത്യമായി വിലയിരുത്തി.നെഞ്ചിടിപ്പേറ്റിയ അവസാന നിമിഷത്തിൽ ഏറ്റവും മികച്ച പ്രകടനത്തിലൂടെ അമ്രിഷ് ഫാത്തിമ റേഡിയോ സുനോ മലയാളി മങ്ക സീസൺ 2 കിരീടം ചൂടി . ഫസ്റ്റ് റണ്ണർ അപ്പായി നീതു പോളും , സെക്കൻഡ് റണ്ണർ അപ്പായി കൃഷ്ണെന്ദുവും തിരഞ്ഞെടുക്കപ്പെട്ടു.

സബ് ടൈറ്റിൽസ് വിജയികളായി വോട്ടുകളുടെ അടിസ്ഥാനത്തിൽ പോപ്പുലർ മങ്ക ആയി അസൻഷ്യയും , ബെസ്റ്റ് വോയ്‌സ് കൃഷ്ണെന്ദുവും തിരഞ്ഞെടുക്കപ്പെട്ടു കൂടാതെ ബെസ്റ്റ് സ്‌മൈൽ അമ്രിഷ് , കൺജിനിയാലിറ്റി റോമിയ , ഫോട്ടോജനിക് നേഹ , ബെസ്റ്റ് ഹെയർ ദൃശ്യ ,ബെസ്റ്റ് വോക്ക് റീമ എന്നിവർ സ്വന്തമാക്കി . ഒരു മാസക്കാലം നീണ്ട് നിന്ന ഗ്രൂമിങ് സെഷനുകൾ , ആത്മവിശ്വാസം , വേറിട്ട് നിൽക്കുന്ന വ്യക്തിത്വം ആയിതീരുക ,സധൈര്യം സദസ്സിന് മുൻപിൽ സംസാരിക്കുക തുടങ്ങിയ ഗ്രൂമിങ് സെഷനുകൾ മത്സരാത്ഥികൾക്ക് കൂടുതൽ കരുത്ത് നൽകി . മത്സരാർത്ഥികൾക്കുള്ളിലെ പുതിയൊരാളെ കണ്ടെത്താൻ റേഡിയോ സുനോ ടീമും അവർക്കൊപ്പം ഉണ്ടായിരുന്നു .
