കരുതലോടെ ഇന്ന് വിഷു
ഇത് ജാഗ്രതയുടെയും കരുതലിന്റെയും കാലം. സ്റ്റേ അറ്റ് ഹോം എന്ന ആശയം വിനോദ പ്രദവും , വിഞ്ജാന പ്രദവും , സർഗ്ഗാത്‌മകവുമായി വിനിയോഗിക്കാൻ റേഡിയോ സുനോ ഒരുക്കുന്ന ഓൺലൈൻ വേദിയാണ് ഓൺലൈൻ ടാലന്റ് ഹണ്ട് . ശ്രോതാക്കൾക്ക് വൈവിധ്യമാർന്ന കഴിവുകളെ ലോകത്തെ അറിയിക്കാനുള്ള ഒരവസരമാണിത് . മത്സരങ്ങൾക്കുപരി പങ്കാളിത്തം കൊണ്ട് സജീവമാക്കനുദ്ദേശിക്കുന്ന ഈ വേദിയിൽ പ്രായഭേദമെന്യ ആർക്കും പങ്കെടുക്കാം .
പാടാനുള്ള അവസരം , മോട്ടിവേഷൻ , ടെക്ക് ടോക്ക് , ഗ്രൂപ്പ് ഡിസ്കഷൻ , ആർജെ ടാലെന്റ്റ് ഹണ്ട് , കുട്ടികളുടെ വിനോദ പരിപാടികൾ , വേറിട്ട കഴിവുകൾ ഉള്ളവർ അങ്ങനെ എല്ലാ കലാകാരന്മാർക്കും ഒരൊറ്റ പ്ലാറ്റ്ഫോമിൽ കഴിവുകൾ തെളിയിക്കാം , അവ വിഡീയോകൾ ആയി അയക്കാം . വിവിധ കാറ്റഗറികളിൽ രജിസ്റ്റർ ചെയ്തു പങ്കെടുക്കാം .പങ്കെടുക്കുന്നവർ അയ്ക്കുന്ന വിഡിയോകൾ റേഡിയോ സുനോയുടെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ അപ്‌ലോഡ് ചെയ്യും .