EIDIN ISHALUKAL

RADIO SUNO 91.7 FM EIDIN ISHALUKAL

 

RADIO SUNO 91.7 FM EIDIN ESHALUKAL

റേഡിയോ സുനോ 91 .7 എഫ് . എം അവതരിപ്പിച്ച  ഈദിൻ ഇശലുകൾ .

റേഡിയോ ചരിത്രത്തിലാദ്യമായി മാപ്പിളപ്പാട്ടു താരങ്ങൾ എല്ലാം അണിനിരന്ന വിർച്വൽ ഈദാഘോഷം..

 

 

 

 

റേഡിയോ ചരിത്രത്തിൽ ആദ്യമായി വെർച്വൽ ഈദ് ഇവന്റ് ‘ ഈദിൻ ഇശലുകൾ ‘ ഉൾപ്പെടെ 3 ദിവസം നീണ്ടു നിന്ന ഈദ് ദിന പരിപാടികൾ ഒരുക്കി റേഡിയോ സുനോ 91.7 എഫ് . എം

ഈദിൻ ഇശലുകൾ എന്ന വെർച്വൽ ഈദ് ഇവന്റിൽ പ്രശസ്ത ഗായകർ സാന്നിധ്യം അറിയിച്ചു. റേഡിയോ സുനോയുടെ പ്രേത്യക ഫേസ്ബുക് ലൈവിലാണ് മാപ്പിള പാട്ടുകൾ പാടി ഗായകർ പെരുന്നാൾ സന്തോഷം പങ്കുവെച്ചത്. കണ്ണൂർ ഷെരീഫ് , കൊല്ലം ഷാഫി , രഞ്ജിനി ജോസ് ,യുംന അജിൻ , സജ്‌ല സലിം , താജുദ്ധീൻ വടകര , സുമി അരവിന്ദ് തുടങ്ങിയ ഗായകർ പങ്കെടുത്തു . തിരുവനന്തപുരം പാളയം പള്ളി ഇമാം ഈദ് സന്ദേശം നൽകി .

നാട്ടിലെ പെരുന്നാൾ , സുനോ ഈദ് മുബാറക് , ഇശൽ ഖത്തർ തുടങ്ങിയ ഓൺ എയർ പരിപാടികൾ ശ്രോതാക്കൾക്കായി ഒരുക്കി . സൗത്ത് ഇന്ത്യയുടെ പ്രിയ നടൻ റഹ്മാൻ , സംവിധായകനും നടനുമായ നാദിർഷ ,ടെലിവിഷൻ അവതാരകയും പാചകവിദഗ്ദ്ധയുമായ ലക്ഷ്മി നായർ , മിമിക്രി ആർട്ടിസ്റ്റും ഗായകനുമായ സാബു സർഗം , ഷമീസ് കിച്ചനിൽ നിന്നും ഷമീറ എന്നിവർ അതിഥികളായി എത്തി

Leave a Comment

Your email address will not be published. Required fields are marked *