RADIO SUNO 91.7 FM CELEBRATES INTERNATIONAL WOMEN’S DAY

Women's Day Celebration Radio Suno

ലോക വനിതാ ദിനം റേഡിയോ സുനോയും , റേഡിയോ ഒലീവും ചേർന്ന് സ്റ്റുഡിയോയിൽ ആഘോഷിച്ചു. വനിതാ അംഗങ്ങൾ എല്ലാവരും ചേർന്ന് കേക്ക് മുറിച്ചാണ് ആഘോഷിച്ചത് . സ്പെഷ്യൽ ലൈവിലൂടെ വനിതാ ദിനത്തിന്റെ സന്തോഷം ശ്രോതാക്കളുമായി പങ്കുവെക്കുകയും ചെയ്തു .

‘സുസ്ഥിരമായ നാളേക്കായി ഇന്ന് ലിംഗസമത്വം’ എന്നതാണ് ഇക്കൊല്ലത്തെ സന്ദേശം. 1975 ലാണ് ഐക്യരാഷ്ട്ര സഭ ലോകവനിതാ ദിനത്തെ അംഗീകരിക്കുന്നത്. 1857 മാര്‍ച്ച് 8 ന്, ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ പ്രക്ഷോഭമായിരുന്നു തുടക്കം. അന്നുമുതൽ ഇന്നോളം തുടരുന്ന അതിക്രമങ്ങളെ ചെറുക്കാൻ, ഓരോ സ്ത്രീക്കും ഒപ്പം കൂടെ നിൽക്കുന്നൊരു സമൂഹം പടുത്തുയർത്താം എന്നതാകട്ടെ വനിതാദിനം ആശംസിക്കുന്നവരുടെ ആത്മാർത്ഥമായ ഇടപെടൽ.

സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണമാണ് ഈ ദിനം മുന്നോട്ട് വയ്ക്കുന്നത്. ദേശത്തിന്റെ അതിരുകൾക്ക് അപ്പുറത്ത് ലോകം മുഴുവനുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാ ദിനം എന്ന ആശയം ഉരുത്തിരിഞ്ഞത്.

RELATED : HAPPY INTERNATIONAL WOMEN’S DAY

Click here – https://www.facebook.com/radiosuno/videos/489027899393869

MORE FROM RADIO SUNO