Radio Suno 91.7 Fm and Akbar Travels Presents Ammayodoppam

പ്രവാസ ഭൂമിയിലേക്കു ആ 5 അമ്മമാർ  എത്തിയപ്പോൾ മക്കൾക്കൊപ്പം  ഖത്തർ പ്രവാസികളുടെയും  മനം നിറഞ്ഞു . രമ, നളിനി, മറിയുമ്മ, രോഹിണി, താജുന്നിസ എന്നീ അമ്മമാരാണ്   റേഡിയോ സുനോ 91 .7 Fm ഉം  അക്ബർ  ട്രാവെൽസും ചേര്ന്ന്   ഒരുക്കിയ അമ്മയോടൊപ്പത്തിലൂടെ മക്കൾക്ക്   അരികിലേക്ക്  ഖത്തറിലേയ്ക്ക്  വന്നത് . ഖത്തർ  ദേശീയ മ്യൂസിയം , അൽദോസരി പാർക്ക് , ബലദ്ന  ഫാം ,പേൾ ഖത്തർ ,ദൗ ബോട്ടിൽ കോർണിഷിൽ സവാരി എന്നിങ്ങനെ 5 ദിവസത്തെ  ഖത്തർ സന്ദർശനം അമ്മമാർക്ക്  പുതിയ അനുഭവമാണ് സമ്മാനിച്ചത് . ഒരിക്കലെങ്കിലും  ഓരോ പ്രവാസിയും സ്വന്തം അമ്മമാരെ ഖത്തറിലേയ്ക്ക്  കൊണ്ട്  വരണമെന്ന  ആശയമാണ് മുന്നോട്ടു  വെക്കുന്നതെന്നു റേഡിയോ  സുനോ മാനേജിങ് ഡയറക്ടർമാരായ  അമീർ അലിയും , കൃഷ്ണകുമാറും പറഞ്ഞു .

MORE FROM RADIO SUNO