റേഡിയോ സുനോ 91.7 FM അവതരിപ്പിച്ച ഫസ്റ്റ് ബെൽ സീസൺ 3 യിൽ അഭിനയ സംസ്കൃതി അവതരിപ്പിച്ച മൺവിളക്കുകൾ മികച്ച നാടകമായി തിരഞ്ഞെടുത്തു. മ്യാവു എന്ന നാടകത്തിലെ അവതരണത്തിന് കൃഷ്ണകുമാർ മികച്ച നടനായി. ജസ്‌ന എന്ന നാടകത്തിൽ ജസ്‌ന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രാ രാജേഷ് മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
മറ്റ് അവാർഡുകൾ,
മികച്ച രണ്ടാമത്തെ രചന – ബിജു പി മംഗലം ( നാടകം – മൺവിളക്കുകൾ )
മികച്ച രണ്ടാമത്തെ സംവിധായകൻ – നിതിൻ എസ്.ജി ( നാടകം – മൺവിളക്കുകൾ )
രണ്ടു കലാകലാകാരൻമാർ ഈ പുരസ്ക്കാരം പങ്കിടുന്നു
മികച്ച രണ്ടാമത്തെ നടൻ – വിക്ടർ ലീനസ് ബാക്കി വെച്ച ജീവിതങ്ങൾ എന്ന നാടകത്തിലെ മണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീനാഥ് ശങ്കരൻകുട്ടി .
മൺവിളക്കുകൾ എന്ന നാടകത്തിൽ മാത്തച്ചൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുധീർ ഇ.എം
മികച്ച രണ്ടാമത്തെ നടി – ആരതി പ്രജിത്ത് ( നാടകം – ദേവദാസി )
മികച്ച രണ്ടാമത്തെ നാടകം – കുവാഖ് അവതരിപ്പിച്ച സുരേന്ദ്രനും ഞാനും
സ്പെഷ്യൽ ജൂറി പരാമർശം – ദുബായ് അഗ്നി തീയേറ്റേഴ്സ് അവതരിപ്പിച്ച ഒരമ്മയുടെ കഥ
ശബ്ദ മിശ്രണം – പ്രജിത്ത് രാമകൃഷ്ണൻ ( നാടകം – ദേവദാസി )
ഏറ്റവും മികച്ച നാടക രചന – കെ .പി സുധാകരൻ ( സുരേന്ദ്രനും ഞാനും )
ഏറ്റവും മികച്ച സംവിധായകൻ – പ്രജിത്ത് രാമകൃഷ്ണൻ ( നാടകം – ദേവദാസി)
ഏറ്റവും മികച്ച നടൻ – Meow എന്ന നാടകത്തിൽ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിച്ച കൃഷ്ണകുമാർ
ഏറ്റവും മികച്ച നടി – ജസ്‌ന എന്ന നാടകത്തിൽ ജസ്‌ന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്ര രാജേഷ്
ഏറ്റവും മികച്ച നാടകം – അഭിനയ സംസ്കൃതി അവതരിപ്പിച്ച മൺവിളക്കുകൾ
ഒരാഴ്ചക്കാലമായി നടന്ന G.C.C റേഡിയോ നാടക മത്സരം ഏറെ ആവേശത്തോടെയാണ് ശ്രോതാക്കൾ ഏറ്റെടുത്തത് നാട്ടിൽനിന്നും എത്തിയ നടനും നാടക പ്രവർത്തകനുമായ കെ.വി മഞ്ജുളൻ ആയിരുന്നു മത്സരങ്ങളുടെ വിധികർത്താവ്. വ്യഴാഴ്ച നടന്ന ചടങ്ങിൽ വിജയികൾക്കുള്ള പുരസ്‌കാര ദാനവും നടന്നു.