ഇംഗ്ലണ്ടിന് മുന്നിൽ രണ്ടുഗോളുകൾക്ക് ജർമനിയും അടിയറവ് പറഞ്ഞതോടെ മരണഗ്രൂപ്പിലെ ചിത്രം തെളിഞ്ഞു.യൂറോകപ്പ് പ്രീ-ക്വാര്‍ട്ടറില്‍ ജര്‍മനിയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍ ഇടം പിടിച്ചു . രണ്ടു ഗോളുകള്‍ക്കാണ് സൗത്ത്‌ഗേറ്റിന്റെ സംഘം ജോക്കിം ലോയുടെ ജര്‍മനിയെ തകര്‍ത്തു വിട്ടത്.വെംബ്ലിയില്‍ ജര്‍മനിക്കെതിരേ അവസാനം കളിച്ച ഏഴ് മത്സരങ്ങളിലും ജയിക്കാനാകാതിരുന്ന ഇംഗ്ലണ്ട് ഒടുവില്‍ എട്ടാം മത്സരത്തില്‍ അത് അവസാനിപ്പിച്ചു. ഈ ടൂര്‍ണമെന്റില്‍ ഇതുവരെ ഗോള്‍ വഴങ്ങാത്ത ഏക ടീമാണ് ഇംഗ്ലണ്ട്.86-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ വിജയമുറപ്പിച്ച ഗോളെത്തി. ലൂക്ക് ഷോ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ പന്ത് ലഭിച്ച ഗ്രീലിഷ് നല്‍കിയ ക്രോസ് ഹാരി കെയ്ന്‍ വലയിലെത്തിക്കുകയായിരുന്നു. ഈ ടൂര്‍ണമെന്റില്‍ താരത്തിന്റെ ആദ്യ ഗോള്‍.