QATAR WORLDCUP FINAL MATCH USED BALL COULD FETCH UP TO QR1 MILLION IN AUCTION

Adidas Al Hilm World Cup-Official-Match-Ball FIFA World Cup Trophy

QATAR WORLDCUP FINAL MATCH USED BALL COULD FETCH UP TO QR1 MILLION IN AUCTION . ഖത്തർ ലോകകപ്പിന്റെ അലയൊലികൾ അവസാനിക്കുന്നില്ല . ലോകത്തിനു മുഴുവൻ വിസ്മയം സമ്മാനിച്ച ലോകകപ്പിന്റെ ഔദ്യോഗിക പന്ത് ‘അൽ ഹിൽമ്’ ലേലത്തിന് . അഡിഡാസിന്റെ പന്തിന് ഏകദേശം 10 ലക്ഷം റിയാൽ ആണ് വിലമതിക്കുന്നത്. 2.24 കോടി രൂപ വരുമിത്.ജൂൺ 6, 7 തീയതികളിലായി ഇംഗ്ലണ്ടിൽ നടക്കുന്ന ലേലത്തിന് നേതൃത്വം നൽകുന്നത് ഗ്രഹാം ബഡ് ഓക്ഷൻസ് ആണ്.ഓൺലൈൻ ആയും നോർത്താംപ്ടൺ ലേല ഹൗസിലുമായാണ് ലേലം.ലോകകപ്പ് ഫൈനൽ പന്ത് സ്വന്തമാക്കിയ വിദേശ ആരാധകനാണ് നോർത്താംപ്ടൺ ലേല ഹൗസ് മുഖേന പന്ത് ലേലത്തിൽ വിൽക്കുന്നത്.

l’സ്വപ്‌നം’ എന്നാണ് അൽ ഹിൽമ് എന്ന അറബിക് പദത്തിന്റെ അർഥം.അത്യാധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയാണ് അൽ ഹിൽമ് പന്ത് ഡിസൈൻ ചെയ്തിരിക്കുന്നത്.അഡിഡാസിന്റെ കണക്ടഡ് ബോൾ എന്ന സാങ്കേതിക വിദ്യയാണ് പന്തിൽ ഉപയോഗിച്ചിരിക്കുന്നത്.

MORE FROM RADIO SUNO