QATAR WORLD CUP 2022 MATCH UPDATE – NOVEMBER 23

Match update 2022

QATAR WORLD CUP 2022 MATCH UPDATE – NOVEMBER 23 ലോകകപ്പിലെ ഗ്രൂപ്പ് റൗണ്ടിൽ ഇന്നലെ ( നവംബർ 23 ) നടന്ന മത്സര വിജയികൾ

ക്രൊയേഷ്യ – മൊറോക്കോ

ക്രൊയേഷ്യയെ ഗോൾരഹിത സമനിലയിൽ തളച്ച് മൊറോക്കോ.അൽബെയ്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമുള്ള പ്രകടനമാണ് പുറത്തെടുത്തത്. ഖത്തർ ലോകകപ്പിൽ മൂന്നാമത്തെ ഗോൾരഹിത സമനിലയാണിത്.

ജർമനി – ജപ്പാൻ

ഖത്തർ ലോകകപ്പിലെ രണ്ടാം അട്ടിമറി വിജയം.ജർമനിയെ, ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജപ്പാൻ അട്ടിമറിച്ചത്.റിറ്റ്സു ഡൊവാൻ (75), ടകൂമ അസാനോ (83) എന്നിവരാണ് ജപ്പാനായി ഗോൾ നേടിയത്.ജർമനിയുടെ ഗോൾ ആദ്യ പകുതിയുടെ 33–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് ഇകായ് ഗുണ്ടോകൻ നേടി.

സ്പെയിൻ – കോസ്റ്റാറിക്ക

അൽ തുമാമ സ്റ്റേഡിയത്തിൽ സ്പെയിൻ കോസ്റ്റാറിക്കയ്ക്ക് ഒരിക്കലും മറക്കാത്ത വലിയ പെയ്ൻ ആണ് നൽകിയത് . 7 ഗോളുകളായിരുന്നു സ്പെയിൻ അടിച്ച് കൂട്ടിയത് . ഫെറാൻ ടോറസിന്റെ ഇരട്ടഗോളും (31–പെനൽറ്റി, 54), ഡാനി ഓൽമോ (11), മാർക്കോ അസെൻസിയോ (21), ഗാവി (74), കാർലോസ് സോളർ (90), അൽവാരോ മൊറാട്ട എന്നിവരാണ് ഗോളുകൾ നേടിയത് . ലോകകപ്പിന്റെ ചരിത്രത്തിൽ സ്പെയിനിന്റെ ഏറ്റവും വലിയ വിജയം കൂടിയാണിത്.

ബെൽജിയം – കാനഡ

44–ാം മിനിറ്റിൽ മിച്ചി ബാറ്റ്ഷുവായി നേടിയ ഗോളാണ് ബൽജിയത്തെ കാത്തു. റാങ്കിങ്ങിലെ മുൻനിര ടീമിനും ഇന്നലെ അടി തെറ്റി .

MORE FROM RADIO SUNO