പച്ചപ്പിൽ നിറയുകയാണ് ഖത്തർ . 2022 ഫിഫ ലോകകപ്പിനു മുന്‍പായി പത്തുലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്ന് ഖത്തര്‍. 2030നകം ഒരു കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കും. സൗദി അറേബ്യ തുടക്കംകുറിച്ച മിഡില്‍ഈസ്റ്റ് ഹരിത സംരംഭത്തിനും ഖത്തര്‍ പിന്തുണ വ്യക്തമാക്കി. റിയാദില്‍ ഇന്നലെ നടന്ന മിഡില്‍ഈസ്റ്റ് ഹരിത ഉച്ചകോടിയില്‍ പങ്കെടുക്കവെ ഖത്തര്‍ ഊര്‍ജകാര്യ സഹമന്ത്രി സാദ് ബിന്‍ ഷെരിദ അല്‍കാബിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.